മുഖ്യമന്ത്രി മാറ്റം; അഭ്യൂഹങ്ങൾക്കിടെ ഖർഗെയുമായി കൂടിക്കാഴ്ച നടത്തി സിദ്ധരാമയ്യ

കർണാടകയിൽ മുഖ്യമന്ത്രി മാറ്റമെന്ന അഭ്യൂഹങ്ങൾക്കിടെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയെ കണ്ട് സിദ്ധരാമയ്യ. ഡൽഹിയിലെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്. മുഖ്യമന്ത്രി മാറ്റം സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യാനല്ല കൂടിക്കാഴ്ച നടത്തിയതെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.
കർണാടക ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാറും ഡൽഹിയിൽ എത്തിയിരുന്നു. നിയമസഭ കൗൺസിലിലേക്കുള്ള സ്ഥാനാർഥി നിർണയം ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യാനായിരുന്നു കൂടിക്കാഴ്ച എന്നാണ് ഔദ്യോഗിക വിശദീകരണം.
ഡൽഹിയിലെത്തിയ ഇരു നേതാക്കളെയും ഒരുമിച്ച് കാണാനായിരുന്നു ഹൈക്കമാന്റിന്റെ തീരുമാനം. എന്നിരുന്നാലും, നേതാക്കളും കൂടിക്കാഴ്ചയ്ക്കായി പ്രത്യേകം സമയം തേടിയിരുന്നതായും റിപ്പോർട്ടുകളുണ്ട്.
Story Highlights : Siddaramaiah meets Mallikarjun Kharge
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here