Advertisement

പത്തനംതിട്ടയിലെ ഹോട്ടല്‍ ഉടമയുടെ ആത്മഹത്യാക്കുറിപ്പില്‍ കോണ്‍ഗ്രസ് പഞ്ചായത്ത് അംഗത്തിന്റെ പേര്

4 days ago
3 minutes Read
Congress panchayat member's name in suicide note of hotel owner

പത്തനംതിട്ട ആറന്മുളയില്‍ ഹോട്ടലുടമയുടെ ആത്മഹത്യാക്കുറിപ്പില്‍ കോണ്‍ഗ്രസ് പഞ്ചായത്ത് അംഗത്തിന്റെ പേര്. ഇന്ന് രാവിലെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ ബിജുവിന്റെ ആത്മഹത്യാക്കുറിപ്പിലാണ് കോണ്‍ഗ്രസ് പഞ്ചായത്തംഗം രമാദേവിയുടേയും ഭര്‍ത്താവിന്റേയും പേര് പരാമര്‍ശിക്കുന്നത്. ‘എന്റെ ആത്മഹത്യയ്ക്ക് ഉത്തരവാദി അഞ്ചാം വാര്‍ഡ് മെംബര്‍ രമാദേവിയും ഭര്‍ത്താവ് സുരേന്ദ്രനും ആണെന്ന്’ ബിജു ആത്മഹത്യാക്കുറിപ്പില്‍ വ്യക്തമായി എഴുതിയിട്ടുണ്ട്. (Congress panchayat member’s name in suicide note of hotel owner)

ഇന്ന് രാവിലെ ബിജുവിന്റെ ഹോട്ടലിനുള്ളില്‍ ആണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരിച്ച ബിജുവും പഞ്ചായത്ത് അംഗവും തമ്മില്‍ വാടക കെട്ടിടത്തിന്റെ പേരില്‍ തര്‍ക്കം നിലനിന്നു എന്ന് സൂചനയുണ്ട്. പഞ്ചായത്തംഗം രമയുടെ കെട്ടിടത്തിലാണ് ബിജു ഹോട്ടല്‍ നടത്തിയിരുന്നത്. കേസുമായി ബന്ധപ്പെട്ട് പൊലീസ് പഞ്ചായത്ത് അംഗത്തിന്റേയും ഭര്‍ത്താവിന്റേയും മൊഴി എടുത്തേക്കുമെന്നാണ് സൂചന.

Story Highlights : Congress panchayat member’s name in suicide note of hotel owner

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top