കടം വീട്ടണം, കപ്പ് അടിക്കണം; കന്നിക്കിരീടം ലക്ഷ്യമിട്ട് യാനിക് സിന്നർ; എതിരാളി കാർലോസ് അൽകാരാസ്

വിംബിൾഡൺ പുരുഷ സിംഗിൾസ് ഫൈനലിൽ കാർലോസ് അൽകാരാസ്-യാനിക് സിന്നർ പോരാട്ടം. ലോക ഒന്നാം നമ്പർ താരമായ സിന്നറുടെ കന്നിക്കിരീടം തേടിയുള്ള വരവാണ് നാളെ. എന്നാൽ, അൽകാരാസ്-സിന്നർ കലാശപ്പോരാട്ടം ഇത് ആദ്യമായല്ല. കഴിഞ്ഞ ഫ്രഞ്ച് ഓപ്പൺ ഫൈനലിലും കണ്ടത് അൽകാരാസ്-സിന്നർ കലാശക്കൊട്ട് തന്നെയായിരുന്നു. അതിൽ, സിന്നറിനെ തകർത്ത് അൽകാരാസ് കിരീടം നേടിയിരുന്നു.
ഇരുപത്തിയഞ്ചാം ഗ്രാൻസ്‌ലാം എന്ന സ്വപ്നവുമായി ഇറങ്ങിയ ജോക്കോവിച്ചിനെ തകർത്താണ് സിന്നറുടെ ആദ്യ ഗ്രാൻസ്‌ലാം ഫൈനൽ പ്രവേശനം. ഏറെ പ്രതീക്ഷകളോടെ എത്തിയ ആരാധകർക്ക് താരം സമ്മാനിച്ചത് നിരാശപ്പെടുത്തുന്ന പ്രകടനം. ആദ്യ സെറ്റ് തന്നെ അനായാസം സ്വന്തമാക്കിയ സിന്നർ തന്റെ വരവ് അറിയിച്ചു. ആദ്യ സെറ്റ് കൈവിട്ടെങ്കിലും ജോക്കോവിച്ചിന്റെ തിരിച്ചുവരവ് ആരാധകർ പ്രതീക്ഷിച്ചു. എന്നാൽ, രണ്ടാം സെറ്റിലും സിന്നറിന്റെ മുന്നേറ്റം തന്നെയായിരുന്നു.
മൂന്നാം സെറ്റിൽ സെർബിയൻ താരം ശക്തമായി തിരിച്ചടിച്ചതോടെ ഒരു തിരിച്ചു വരവ് ആരാധകർ പ്രതീക്ഷിച്ചു. എന്നാൽ, എല്ലാം വിഫലമാക്കി അടുത്ത 5 ഗെയിമുകളും നേടി സിന്നർ മത്സരത്തിൽ ആധിപത്യം സ്ഥാപിച്ചു. സിന്നറുടെ രണ്ട് മാച്ച് പോയിന്റുകൾ ബ്രേക്ക് ചെയ്ത ജോക്കോ മൂന്നാം സെറ്റ് 5–4ൽ എത്തിച്ചു. എങ്കിലും അടുത്ത ഗെയിം അനായാസം നേടിയ സിന്നർ ഫൈനലിലേക്കുള്ള ടിക്കറ്റ് ഉറപ്പിച്ചു.
ഫ്രിറ്റ്‌സിനെ സെമിയിൽ തകർത്താണ് അൽകാരാസിന്റെ ഫൈനൽ പ്രവേശനം. തിരിച്ചടികളും, പിഴവുകൾക്കും, ഒടുവിലായിരുന്നു അൽകാരാസിന്റെ സെമി വിജയം. ഫ്രഞ്ച് ഓപ്പണിന് ശേഷം വീണ്ടും സിന്നർ-അൽകാരാസ് നേർക്കുനേർ വരുമ്പോൾ സിന്നറിന് തന്റെ കന്നികിരീടത്തിൽ മുത്തമിടാൻ ആകുമോ അതോ ഫ്രഞ്ച് ഓപ്പൺ ഫൈനൽ തന്നെ ആവർത്തിക്കുമോ എന്ന് ഉറ്റുനോക്കുകയാണ് ആരാധകർ.
Story Highlights : Wimbledon Men’s Singles Final Carlos Alcaraz vs Jannik Sinner
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here