‘പാദപൂജ RSS സംസ്കാരം; ഗവർണറുടെ നിലപാട് പ്രതിഷേധാർഹം’; വിമർശിച്ച് കെ.എസ്.യു

പാദപൂജ ഭാരത സംസ്കാരമെന്ന ഗവർണറുടെ നിലപാടിനെതിരെ കെ.എസ്.യു. ഗവർണറുടെ നിലപാട് പ്രതിഷേധാർഹമാണെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ പറഞ്ഞു. വിദ്യാർത്ഥികളെ പാദപൂജക്ക് നിർബന്ധിതരാക്കിയ സംഭവം ഭാരത സംസ്കാരമല്ല ആർ.എസ്.എസ് സംസ്കാരമാണെന്നും,ഗവർണറല്ല ആരു പറഞ്ഞാലും ഈ പ്രവർത്തിയെ അംഗീകരിക്കാൻ കഴിയില്ലന്നും അലോഷ്യസ് സേവ്യർ പ്രസ്താവനയിൽ പറഞ്ഞു.
വിഷയത്തിൽ സമഗ്ര അന്വേഷണം നടത്തി നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. വിഷയത്തിൽ അടിയന്തര ഇടപെടൽ സർക്കാർ നടത്തണമെന്നും അലോഷ്യസ് സേവ്യർ ആവശ്യപ്പെട്ടു. ഗുരുപൂജയുടെ പ്രാധാന്യം മനസിലാക്കാത്തവരാണ് അതിനെ വിമര്‍ശിക്കുന്നതെന്ന് ഗവർണർ കുറ്റപ്പെടുത്തിയിരുന്നു. ബാലഗോകുലത്തിന്റെ ദക്ഷിണമേഖല 50ാം വര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി ബാലരാമപുരത്ത് നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഗവർണർ.
Read Also: ‘ഗുരുപൂജ നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗം’; അനുകൂലിച്ച് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍
അതേസമയം, സ്‌കൂളുകളിലെ പാദപൂജ വിവാദത്തില്‍ രാഷ്ട്രീയ പോര് കനക്കുകയാണ്. ആലപ്പുഴയില്‍ സിപിഐഎമ്മും ബിജെപിയും നേര്‍ക്കുനേര്‍ തെരുവില്‍. ഗുരുക്കളെ ബഹുമാനിക്കാന്‍ ആര്‍എസ്എസ് സംസ്‌കാരം പഠിപ്പിക്കേണ്ടെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പറഞ്ഞു. പാദപൂജ നടത്തിയ സ്‌കൂളുകളിലേക്ക് നാളെ ഇടത് വിദ്യാര്‍ഥി യുവജന സംഘടനകള്‍ പ്രതിഷേധ മാര്‍ച്ച് നടത്തും.
Story Highlights : KSU criticise Governor’s guru pooja remarks
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here