Advertisement

അമേരിക്കൻ വിസ കിട്ടിയാലും നിരീക്ഷണം തുടരും: മുന്നറിയിപ്പുമായി ഇന്ത്യയിലെ US എംബസി

20 hours ago
2 minutes Read

ഡോണൾഡ് ട്രംപിന്റെ രണ്ടാം വരവിൽ കുടിയേറ്റ നിയന്ത്രണങ്ങൾ ശക്തമാക്കിയതോടെ വിസ നേടുന്നതിന് പല കടമ്പകളും കടക്കേണ്ടതായി വരുന്നുണ്ട്. വിസ അപേക്ഷകർ സമൂഹ മാധ്യമ അക്കൗണ്ട് വിവരങ്ങൾ കൈമാറണമെന്നതുൾപ്പെടെയുള്ള നിർദേശങ്ങൾ നൽകിയിരുന്നു. എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി വിസ കയ്യിൽ കിട്ടിയാലും നിരീക്ഷണം തുടരുമെന്നാണ് ഇന്ത്യയിലെ യു എസ് എംബസി അറിയിച്ചിരിക്കുന്നത്.

അമേരിക്കൻ വിസ ഹോൾഡേഴ്സിന് മേൽ നിരീക്ഷണം തുടരുമെന്നാണ് എംബസിയുടെ എക്സ് പോസ്റ്റ്. അമേരിക്കൻ നിയമങ്ങളും കുടിയേറ്റ ചട്ടങ്ങളും പാലിക്കാൻ എല്ലാ യു എസ് വിസ ഹോൾഡേഴ്സും ബാധ്യസ്ഥരാണ്. അതുകൊണ്ട് തന്നെ വിസ ലഭിച്ചാലും എപ്പോഴെങ്കിലും ചട്ടലംഘനം നടത്തിയാൽ വിസ റദ്ദാക്കപ്പെടും. എല്ലാ വിഭാഗങ്ങളിലെ വിസകൾക്കും ഇത് ബാധകമാണ്.

Story Highlights : US Embassy in India warns visa holders over ongoing monitoring and immigration rule breaches

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top