ലോർഡ്സ് ടെസ്റ്റിൽ ഇന്ത്യ പരാജയ ഭീതിയില്‍, ഏഴാം വിക്കറ്റ് നഷ്ടം, മൂന്ന് വിക്കറ്റ് ശേഷിക്കെ വേണ്ടത് 96 റൺസ്

ലോർഡ്സ് ക്രിക്കറ്റ് ടെസ്റ്റിൽ ടീം ഇന്ത്യ പ്രതിസന്ധിയിൽ. ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് ആറാം വിക്കറ്റ് നഷ്ടമായി. ഇന്ത്യയ്ക്ക് ജയിക്കാൻ മൂന്ന് വിക്കറ്റ് മാത്രം ശേഷിക്കെ 112 റൺസ് കൂടി വേണം. ഓൾ റൗണ്ടർ രവീന്ദ്ര ജഡേജയിലും നിതീഷ് കുമാർ റെഡ്ഢിയിലുമാണ് ഇന്ത്യൻ പ്രതീക്ഷ. 13 റൺസുമായി ജഡേജയും 3 റൺസുമായി നിതീഷുമാണ് ക്രീസിൽ.
അപകടകാരികളായ പന്ത് (9), കെ എല്‍ രാഹുല്‍ (39), വാഷിംഗ്ടണ്‍ സുന്ദര്‍ (0) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ന് ഇന്ത്യക്ക് നഷ്ടമായത്. 193 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഏഴിന് 97 എന്ന നിലയിലാണ്. അവസാന ദിനം പന്ത് തുടക്കത്തിലെ വീണത് ഇന്ത്യയെ കടുത്ത സമ്മര്‍ദ്ദത്തിലാക്കി.
നാലിന് 58 എന്ന നിലയില്‍ ക്രീസിലെത്തിയ ഇന്ത്യക്ക് ഇന്ന് തുടക്കത്തില്‍ തന്നെ പന്തിന്റെ വിക്കറ്റ് നഷ്ടമായി. ആര്‍ച്ചറുടെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. തലേ ദിവസം ക്രീസിലുണ്ടായിരുന്ന രാഹുലിനും ഇന്ന് അധികനേരം തുടരാന്‍ സാധിച്ചില്ല. സ്റ്റോക്‌സിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു താരം.
നാലാം ദിനം വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ യശസ്വി ജയ്സ്വാളിന്റെ (0) വിക്കറ്റ് നഷ്ടമായിരുന്നു. പിന്നാലെ കരുണ്‍ നായര്‍ (14) റൺസെടുത്ത് മടങ്ങി. തുടര്‍ന്ന് ശുഭ്മാന്‍ ഗില്ലും (6) അതേ രീതയില്‍ പുറത്തായി. നൈറ്റ് വാച്ച്മാന്‍ ആകാശ് ദീപും (1) സ്റ്റോക്സിന്റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു.
നേരത്തെ, ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്‌സില്‍ 192 റണ്‍സിന് പുറത്താവുകയായിരുന്നു. നാല് വിക്കറ്റ് വീഴ്ത്തിയ വാഷിംഗ്ടണ്‍ സുന്ദറാണ് തകര്‍ത്തത്. ജസ്പ്രിത് ബുമ്ര, മുഹമ്മദ് സിറാജ് എന്നിവർ രണ്ട് വിക്കറ്റുകൾ വീതം നേടി . 40 റണ്‍സ് നേടിയ ജോ റൂട്ടാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍.
Story Highlights : ind vs england lords test live
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here