ഒരു കോടി നേടാം; ടിക്കറ്റുവില 50 രൂപ; ഭാഗ്യതാര ലോട്ടറി ഫലം ഇന്ന്

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഭാഗ്യതാര ലോട്ടറി ഫലം ഇന്ന്. വൈകിട്ട് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുന്നത്. ലോട്ടറിയുടെ ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്. ടിക്കറ്റുവില 50 രൂപയുമാണ്. രണ്ടാം സമ്മാനമായി 75 ല?ക്ഷം രൂപയും മൂന്നാം സമ്മാനമായി ഒരു ലക്ഷവും രൂപയുമാണ് ലഭിക്കുക. (Kerala Lottery Bhagyathara Lottery Result today)
എല്ലാ തിങ്കളാഴ്ചകളിലുമാണ് ഭാ?ഗ്യതാര ലോട്ടറി നറുക്കെടുപ്പ് നടക്കുക. ഞായറാഴ്ചകളില്‍ സമൃദ്ധി ലോട്ടറി, തിങ്കളാഴ്ച ഭാഗ്യതാര, ചൊവ്വാഴ്ച സ്ത്രീശക്തി, ബുധനാഴ്ച ധനലക്ഷ്മി, വ്യാഴാഴ്ച കാരുണ്യ പ്ലസ്, വെള്ളിയാഴ്ച സുവര്‍ണ്ണ കേരളം , ശനിയാഴ്ച കാരുണ്യ എന്നീ ലോട്ടറികളാണ് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്നത്. കേരള ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ് സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com എന്നിവയിലൂടെ ഫലം അറിയാന്‍ കഴിയും.
Read Also: നിമിഷപ്രിയയുടെ മോചനം: ഇടപെട്ട് കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാര്‍; യെമന്‍ ഭരണകൂടവുമായി ബന്ധപ്പെട്ടു
ഭാഗ്യതാര ലോട്ടറിയിലൂടെ നിങ്ങള്‍ക്ക് ലഭിക്കുന്ന സമ്മാനം 5000 രൂപയില്‍ കുറവാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക സ്വന്തമാക്കാം. 5000 രൂപയില്‍ കൂടുതലാണെങ്കില്‍ ടിക്കറ്റും തിരിച്ചറിയല്‍ രേഖയും ലോട്ടറി ഓഫീസിലോ ബാങ്കുകളിലോ സമര്‍പ്പിക്കണം. 30 ദിവസത്തിനുള്ളില്‍ ഇവ സമര്‍പ്പിക്കേണ്ടതുണ്ട്.
Story Highlights : Kerala Lottery Bhagyathara Lottery Result today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here