‘വികസനസാധ്യതയാണ് വിഴിഞ്ഞം പദ്ധതിയിലൂടെ ഉമ്മൻ ചാണ്ടി സർക്കാർ മുൻകൂട്ടി കണ്ടത്, നിർഭാഗ്യവശാൽ ഇപ്പോൾ വികസനത്തിന് സർക്കാർ താത്പര്യം കാട്ടുന്നില്ല’: കെ.എസ്.ശബരീനാഥൻ

വിഴിഞ്ഞം തുറമുഖ വികസനത്തിൽ വിമർശനവുമായി കോൺഗ്രസ് നേതാവ് കെ.എസ്.ശബരീനാഥൻ. ഉമ്മൻ ചാണ്ടി സർക്കാർ വിഴിഞ്ഞം പദ്ധതി വിഭാവനം ചെയ്യുന്ന കാലത്ത് മുൻകൂട്ടികണ്ടത്തി തിരുവനന്തപുരത്തിന്റെയും സമീപജില്ലകളുടെയും വികസനസാധ്യതയാണ്. നിർഭാഗ്യവശാൽ അനുബന്ധ വ്യവസായ വികസനത്തിന് സർക്കാർ വികസനത്തിന് സർക്കാർ താൽപര്യം കാട്ടുന്നില്ലെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ വിമർശിച്ചു.
സ്‌ഥാപനങ്ങൾ പോർട്ട് അധിഷ്ഠിത പ്രൊജക്ടുകളുമായി സർക്കാരിനെ ബന്ധപ്പെടുമ്പോൾ വ്യവസായവകുപ്പ് കൈമലർത്തുകയാണ്. പോർട്ടിനടുത്ത് ഇൻഡസ്ട്രിയൽ യൂണിറ്റിന് സ്‌ഥലം ചോദിച്ചവരോട് ഓഫർ ചെയുന്നത് 200 kmഅകലെയുള്ള സ്‌ഥലമാണ്. നാടിനും സംസ്‌ഥാനത്തിനും ലഭിക്കുന്ന സാഹചര്യം സർക്കാരിന്റെ പിടിപ്പുകേടു കൊണ്ട് നഷ്ടപ്പെടരുത്. എത്രയും പെട്ടെന്ന് സർക്കാർ ഈ പിഴവുകൾ തിരുത്താൻ സർക്കാർ തയാറാകണമെന്നും ശബരീനാഥൻ ഫേസ്ബുക്കിൽ കുറിച്ചു.
കെ.എസ്.ശബരീനാഥൻ ഫേസ്ബുക്കിൽ കുറിച്ചത്
വിഴിഞ്ഞം പദ്ധതി ഉമ്മൻ ചാണ്ടി സർക്കാർ വിഭാവനം ചെയ്യുന്ന കാലത്ത് മുൻകൂട്ടികണ്ടത് തിരുവനന്തപുരത്തിന്റെയും സമീപജില്ലകളുടെയും വികസനസാധ്യതയാണ്. വിഴിഞ്ഞം പോർട്ട് പൂർണ്ണരൂപത്തിൽ പ്രാവർത്തികമാകുമ്പോൾ ചെറുതും വലുതുമായ വ്യവസായസ്‌ഥാപനങ്ങൾ വളരുകയും അതുവഴി പ്രാദേശികമായി തൊഴിൽ അവസരങ്ങളും വമ്പിച്ച നികുതി ആദായവും നാടിന് ലഭിക്കുമെന്നായിരുന്നു കണക്കു കൂട്ടൽ.
നിർഭാഗ്യവശാൽ ഇപ്പോൾ കാര്യങ്ങൾ ശരിയായ രീതിയിലല്ല മുന്നോട്ടുപോകുന്നത്. ധാരാളം സ്‌ഥാപനങ്ങൾ പോർട്ട് അധിഷ്ഠിത പ്രൊജക്ടുകളുമായി സർക്കാരിനെ ബന്ധപ്പെടുമ്പോൾ സർക്കാരും വ്യവസായവകുപ്പും കൈമലർത്തുകയാണ്. പോർടിനടുത്തു ഇൻഡസ്ട്രിയൽ യൂണിറ്റിന് സ്‌ഥലം ചോദിച്ചവരോട് വ്യവസായ വകുപ്പിന്റെ പോർട്ടലിലും അല്ലാതെ നേരിട്ടും ഓഫർ ചെയുന്നത് 200 km അകലെയുള്ള പെരുമ്പാവൂരിലും 350 km ദൂരെയുള്ള കഞ്ചിക്കോടുമുള്ള സ്‌ഥലമാണ്. സ്വഭാവികമായും നിക്ഷേപകർ മറ്റു സാധ്യതകൾ തേടി പോകും. ഇത്ര ബുദ്ധിശൂന്യതയാണോ വ്യവസായ വകുപ്പിൽ?
ഇതിനുപകരം എന്തുകൊണ്ട് തിരുവനന്തപുരം ജില്ലയിലെ സർക്കാർ / സർക്കാർ ഇതര സ്‌ഥലം ഏറ്റെടുത്തു ഇവിടെ ഇൻഡസ്ട്രിയൽ ക്ലസ്റ്ററുകൾ രൂപീകരിക്കുന്നില്ല.? നെയ്യാറ്റിൻകര താലൂക്കും കാട്ടാക്കട താലൂക്കും ഇതിന് അനുയോജ്യമാണ്.
ഇതുപോലെ സർക്കാരിന്റെ കൈവശമുള്ള ഭൂമിയും ഉപയോഗിക്കാം.
ഉദാഹരണത്തിന് വിഴിഞ്ഞത് നിന്ന് വെറും 25 km മാത്രം ദൂരെയുള്ള നെട്ടുകാൽത്തേരി ഓപ്പൺ ജയിലിൽ സ്‌ഥലമില്ലേ? അല്ലെങ്കിൽ ചെറുതും വലുതമായ ലാൻഡ് പാർസലുകൾ സർക്കാരിന് ഈ പ്രോജെക്ടിന് വേണ്ടി ഏറ്റടുത്തുകൂടെ?
ഇവിടെയാണ് നമ്മൾ തമിഴ് നാടിനെ കണ്ടുപഠിക്കേണ്ടത്. വിഴിഞ്ഞം പൂർത്തിയാകുമ്പോൾ വരാൻ പോകുന്ന വ്യവസായ സാധ്യതകൾ മുന്നിൽ കണ്ടുകൊണ്ടു തിരുവനന്തപുരത്തിന്റെ സമീപമുള്ള തെക്കൻ തമിഴ് ജില്ലകളിൽ 2000 ഏക്കറിൽ കൂടുതൽ സ്‌ഥലം ഏറ്റടുത്തു.
പ്രാദേശിക വികാരമല്ല ഞാൻ പറയുന്നത്, പക്ഷേ പ്രോജെക്ടിന്റെ ഗുണം ഒരു നാടിനും സംസ്‌ഥാനത്തിനും ലഭിക്കുന്ന സാഹചര്യം സർക്കാരിന്റെ പിടിപ്പുകേടു കൊണ്ട് നഷ്ടപ്പെടരുത്. എത്രയും പെട്ടെന്ന് സർക്കാർ ഈ പിഴവുകൾ തിരുത്താൻ തയാറാകണം.
ശബരി
Story Highlights : sabarinadhan ks against pinarayi govt on vizhinjam port
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here