Advertisement

ബീഹാറിൽ ഇടിമിന്നലേറ്റ് 24 മണിക്കൂറിനിടെ 19 മരണം

2 days ago
1 minute Read
bihar

ബീഹാറിൽ വീണ്ടും ഇടിമിന്നലേറ്റ് മരണം. കഴിഞ്ഞ 24 മണിക്കൂറിനിടെ 19 മരണങ്ങളാണ് സംസ്ഥാനത്തെ പത്ത് ജില്ലകളിലായി റിപ്പോർട്ട്‌ ചെയ്തത്. ഏറ്റവും കൂടുതൽ മരണങ്ങൾ നളന്ദയിലാണ് റിപ്പോർട്ട് ചെയ്തത്. വൈശാലി, ബങ്ക, പട്ന, കൂടാതെ, ഷെയ്ഖ്പുര, നവാഡ, ജെഹനാബാദ്, ഔറംഗാബാദ്, ജാമുയി, സമസ്തിപൂർ ജില്ലകളിലുള്ളവരുമാണ് ഇടിമിന്നലേറ്റ് മരിച്ചത്. മരണത്തിൽ അനുശോചനം അറിയിച്ച മുഖ്യമന്ത്രി നിതീഷ് കുമാർ, മരിച്ചവരുടെ കുടുംബങ്ങൾക്ക് 4 ലക്ഷം രൂപ വീതം സഹായം പ്രഖ്യാപിക്കുകയും പ്രതികൂല കാലാവസ്ഥയിൽ ജനങ്ങൾ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു.

Story Highlights : Lightning kills 19 in Bihar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top