Advertisement

സാവന്‍ മാസത്തില്‍ മാംസം വിറ്റു; ഗാസിയാബാദില്‍ കെഎഫ്‌സി ഔട്ട്‌ലെറ്റ് അടപ്പിച്ച് ഹിന്ദുരക്ഷാദള്‍

2 days ago
2 minutes Read
Hindu Raksha Dal storms KFC Ghaziabad shuts outlet

ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ കെഎഫ്‌സി ഔട്ട്‌ലെറ്റ് അടപ്പിച്ച് ഹിന്ദുരക്ഷാദള്‍. സാവന്‍ മാസത്തില്‍ മാംസം വില്‍ക്കുന്നു എന്ന് ആരോപിച്ചാണ് കടയടപ്പിച്ചത്. പൊലീസ് നോക്കിനില്‍ക്കെയാണ് ജയ് ശ്രീറാം വിളിച്ചുകൊണ്ടെത്തിയ ഹിന്ദുരക്ഷാദള്‍ പ്രവര്‍ത്തകര്‍ ബലമായി കട പൂട്ടിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. (Hindu Raksha Dal storms KFC Ghaziabad shuts outlet)

ശ്രാവണ മാസം പവിത്രമാണെന്നും ഈ സമയത്ത് മത്സ്യവും മാംസവും വര്‍ജിക്കണമെന്നുമാണ് ഉത്തരേന്ത്യയിലെ ശിവഭക്തരുടെ വിശ്വാസം. കാന്‍വാര്‍ യാത്ര നടക്കുന്നതും ശിവഭക്തര്‍ ഗംഗാജലം ശേഖരിക്കുന്നതും ഇതേമാസമാണ്. ഇക്കാലയളവില്‍ ചില പ്രാദേശിക ഭരണകൂടങ്ങള്‍ മാംസം വില്‍ക്കുന്നതിന് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താറുണ്ട്. കാന്‍വാരികള്‍ കടന്നുപോകുന്ന വഴിയില്‍ മാംസം വില്‍ക്കരുതെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഉത്തരവ് പുറത്തിറക്കിയത് ഏറെ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ഈ സംഭവം നടന്നത്. കെഎഫ്‌സി ഔട്ട്‌ലെറ്റ് കൂടാതെ തൊട്ടടുത്തുള്ള നസീര്‍ എന്ന ഭക്ഷണശാലയും ഹിന്ദുരക്ഷാദള്‍ പ്രവര്‍ത്തകര്‍ അടപ്പിച്ചു.

Read Also: ഡിയാഗോ ജോട്ട ഇനി ഹാള്‍ ഓഫ് ഫെയിം; മരണനാന്തര ബഹുമതി നല്‍കിയത് താരത്തിന്റെ മുന്‍ക്ലബ്

കടയുടമകളെ ഭീഷണിപ്പെടുത്തിയാണ് കടകള്‍ അടപ്പിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇത് ഹിന്ദുസ്ഥാനാണെന്നും ഹിന്ദുക്കള്‍ ഒറ്റക്കെട്ടായി അവരുടെ ആവശ്യങ്ങള്‍ നേടിയെടുക്കുമെന്നും തീവ്ര വലത് സംഘടനയായ ഹിന്ദുരക്ഷാദള്‍ പ്രവര്‍ത്തകര്‍ കടകള്‍ക്ക് മുന്നില്‍ നിന്ന് മുദ്രാവാക്യം വിളിച്ചിരുന്നു. ഭീഷണികള്‍ ഉയര്‍ന്നപ്പോഴും പൊലീസ് നോക്കി നിന്നുവെന്നും ആരോപണം ഉയരുന്നുണ്ട്.

Story Highlights : Hindu Raksha Dal storms KFC Ghaziabad shuts outlet

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top