‘സിപിഐ സമ്മേളനത്തിലേക്ക് ക്ഷണിക്കാത്തതിൽ നല്ല വിഷമമുണ്ട്’; കെ.ഇ ഇസ്മായിൽ

സിപിഐ പാലക്കാട് ജില്ലാ സമ്മേളനം നടക്കവേ പാർട്ടിയെ പ്രതിരോധത്തിലാക്കി വീണ്ടും കെ.ഇ ഇസ്മായിൽ. തൻറെ നാടായ വടക്കഞ്ചേരിയിൽ നടക്കുന്ന സമ്മേളനത്തിലേക്ക് ക്ഷണിക്കാത്തതിൽ നല്ല വിഷമം ഉണ്ടെന്ന് കെ.ഇ ഇസ്മയിൽ ട്വന്റിഫോറിനോട് പറഞ്ഞു. സമ്മേളനത്തിൽ പാർട്ടി ജില്ലാ നേതൃത്വത്തിനെതിരെ ചർച്ചകൾ ഉണ്ടാകില്ലെന്നും ചർച്ച ചെയ്യേണ്ടവർ പലരും പാർട്ടിക്ക് പുറത്താണെന്നും കെ.ഇ ഇസ്മായിൽ തുറന്നടിച്ചു.
അതേസമയം ജില്ലാ കൗൺസിലാണ് ആരെയൊക്കെ ക്ഷണിക്കേണ്ടത് എന്നതിൽ തീരുമാനം എടുക്കേണ്ടതെന്നായിരുന്നു ഇതിനുള്ള സിപിഐ പാലക്കാട് ജില്ലാ സെക്രട്ടറി കെ.പി സുരേഷ് രാജിന്റെ മറുപടി.
ഇന്നും നാളെയുമാണ് പാലക്കാട് വടക്കഞ്ചേരിയിൽ സിപിഐയുടെ ജില്ലാ സമ്മേളനം നടക്കുന്നത്.
209 പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനം സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം പി സന്തോഷ് കുമാർ എംപിയാണ് ഉദ്ഘാടനം ചെയ്തത്.
Story Highlights : K.E. Ismail on CPI Palakkad district meet
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here