‘കാലിക്കറ്റ് സർവകലാശാല സിലബസിൽ നിന്നും പാട്ട് ഒഴിവാക്കാനുള്ള ശിപാർശ ചിരിപ്പിക്കുന്നത്’; ഗായിക ഗൗരി ലക്ഷ്മി

തന്റെ പാട്ടുൾപ്പെടുന്ന ഭാഗം കാലിക്കറ്റ് സർവകലാശാല ബി.എ മലയാളം സിലബസിൽ നിന്നും ഒഴിവാക്കാനുള്ള ശിപാർശ ചിരിപ്പിക്കുന്നതും വിദ്യാർത്ഥികളെ മണ്ടൻമാരാക്കുന്നതുമെന്ന് ഗായിക ഗൗരി ലക്ഷ്മി പറഞ്ഞു. വേടന്റെ നിലപാടുകൾ പുതുതലമുറയുടെ കാഴ്ചപ്പാടുമായി സാമ്യമുള്ളതാണ്. അക്കാരണം കൊണ്ടാണ് വേടനെ മാറ്റി നിർത്താൻ പലരും നിലപാട് സ്വീകരിക്കുന്നതെന്ന് ഗൗരി ലക്ഷ്മി ട്വന്റിഫോറിനോട് പറഞ്ഞു.
പാട്ട് ഒഴിവാക്കാൻ മുന്നോട്ടുവെച്ച കാരണങ്ങൾ തമാശയായിട്ടുണ്ടെന്ന് ഗൗരി ലക്ഷ്മി പറയുന്നു. കുറേ നാളായിട്ട് ഇത്തരത്തിൽ ചിരിപ്പിക്കുന്ന സംഭവങ്ങൾ നടക്കുന്നുണ്ട്. അതിൽ ഒരു സംഭവമായിട്ട് മാത്രമേ ഇത് കാണുന്നുള്ളൂവെന്ന് ഗൗരി ലക്ഷ്മി പറഞ്ഞു. വേടന്റെ പാട്ടും . ഗൗരിലക്ഷ്മിയുടെ പാട്ടും സിലബസിൽ നിന്ന് നീക്കാൻ വിസി നിയമിച്ച വിദഗ്ദ്ധ സമിതി നിർദേശം നൽകിയിരുന്നു. നിർദേശം ബോർഡ് ഓഫ് സ്റ്റഡീസിന് വിസി നൽകാനിരിക്കെയാണ് പ്രതികരണം. മുൻ മലയാളം വിഭാഗം മേധാവി എംഎം ബഷീറാണ് പഠനം നടത്തി വിസിക്ക് റിപ്പോർട്ട് സമർപ്പിച്ചത്.
Read Also: ‘വേടന്റെയും ഗൗരി ലക്ഷ്മിയുടെയും പാട്ടുകൾ സിലബസിൽ നിന്ന് ഒഴിവാക്കില്ല’; ഡോ. എം.എസ്.അജിത്
ഗൗരിലക്ഷ്മിയുടെ ‘അജിത ഹരേ’ എന്ന പാട്ടും, വേടന്റെ ‘ഭൂമി ഞാൻ വാഴുന്നിടം’ തുടങ്ങിയ പാട്ടുകളാണ് സിലബസിൽ ഉൾപ്പെടുത്തിയത്. റാപ് ജനപ്രിയ സംഗീതമായി അംഗീകരിക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവ ഒഴിവാക്കണമെന്ന് നിർദേശിച്ചിരുന്നു. റാപ്പിന്റെ സാഹിത്യത്തിന് ആശയപരമായ ഇഴയടുപ്പമില്ലെന്നും ബഷീറിന്റെ റിപ്പോർട്ടിൽ പറയുന്നു.
Story Highlights : Singer Gowry Lekshmi about Calicut university syllabus issues
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here