Advertisement

പുതുമുഖ ബാലതാരം അന്ന പ്രധാന കഥാപാത്രമാകുന്ന ചിത്രം’ മഴമേഘം’ ; പൂജ കർമ്മം വൈക്കത്ത് നടന്നു

3 hours ago
Google News 2 minutes Read

പുതുമുഖ ബാലതാരം അന്നയെ പ്രധാന കഥാപാത്രമാക്കി പെരുന്താളൂർ മോഹൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ” മഴമേഘം “എന്ന സിനിമയുടെ പൂജാ കർമ്മം വൈക്കം സത്യാഗ്രഹ മെമ്മോറിയൽ ആഡിറ്റോറിയത്തിൽ നടന്നു.
അന്ന പ്രിയ ക്രിയേഷന്റെ ബാനറിൽ സുമ പ്രിയ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ മലയാള സിനിമയിലെ പ്രമുഖ താരങ്ങളും ജനപ്രിയ കോമഡി സോഷ്യൽ മീഡിയ താരങ്ങളും അഭിനയിക്കുന്നു.

മഞ്ജുലാൽ ഛായാഗ്രാഹണം നിർവ്വഹിക്കുന്നു.പെരുന്താളൂർ മോഹൻ എഴുതിയ വരികൾക്ക് ജോസ് ബാപ്പയ്യൻ സംഗീതം പകരുന്നു.മധു ബാലകൃഷ്ണൻ, ജോസ് സാഗർ,റിമി ടോമി,നിധി പ്രമോദ് എന്നിവരാണ് ഗായകർ.

Story Highlights : The pooja ceremony for the movie Mazhamegham was held

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here