Advertisement

ജെഫ്രി എഫ്‌സിന്‍ പിറന്നാള്‍ കാര്‍ഡ് വിവാദം; വാള്‍സ്ട്രീറ്റ് ജേണലിനും റൂപെര്‍ട്ട് മര്‍ഡോക്കിനുമെതിരെ കേസുകൊടുത്ത് ട്രംപ്

17 hours ago
2 minutes Read
Trump sues Wall Street Journal and Rupert Murdoch

വാള്‍സ്ട്രീറ്റ് ജേര്‍ണലിനും റൂപെര്‍ട്ട് മര്‍ഡോക്കിനുമെതിരെ ലൈംഗികാപവാദ കേസ് കൊടുത്ത് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ലൈംഗിക കച്ചവടക്കേസ് പ്രതി ജെഫ്രി എഫ്‌സിനെക്കുറിച്ചുള്ള രഹസ്യരേഖകള്‍ പുറത്തുവിടണമെന്ന് ട്രംപ് കോടതിയില്‍ ആവശ്യപ്പെട്ടു. മയാമി ഫെഡറല്‍ കോടതിയിലാണ് ട്രംപ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. കുറഞ്ഞത് 10 മില്യണ്‍ യുഎസ് ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് കേസ്. (Trump sues Wall Street Journal and Rupert Murdoch)

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ഉള്‍പ്പെടെ ലൈംഗിക ആവശ്യങ്ങള്‍ക്കായി വില്‍പ്പന നടത്തുന്നുവെന്ന കേസില്‍ ശിക്ഷിക്കപ്പെട്ടയാളാണ് ജെഫ്രി എഫ്‌സിന്‍. 2019ല്‍ ഇയാള്‍ ജയിലിലായിരുന്നു. ആ സമയത്തുള്ള കേസിന്റെ രേഖകള്‍ പുറത്തുവിടാനാണ് ട്രംപ് ആവശ്യപ്പെട്ടിരിക്കുന്നത്. ജഫ്രി എഫ്‌സിനുമായി ട്രംപ് വര്‍ഷങ്ങളായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. ഇത് തെളിയിക്കുന്ന ചില ചിത്രങ്ങളും ട്രംപിനെതിരെ ചില ലൈംഗിക ആരോപണങ്ങളും അമേരിക്കന്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. ഒരു സ്ത്രീയുടെ അശ്ലീല ചിത്രം ഉള്‍പ്പെടുന്ന ഒരു പിറന്നാള്‍ സന്ദേശം ട്രംപ് ജെഫ്രി എഫ്‌സിന് അയച്ചിരുന്നുവെന്നായിരുന്നു വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട്. ഇത് ഏറെ വിവാദമാകുകയും ചെയ്തിരുന്നു.

Read Also: നെഞ്ചുതകർന്ന് അമ്മ, മിഥുനെ അവസാനമായി കാണാനെത്തി; വിമാനത്താവളത്തിൽ വൈകാരിക രംഗങ്ങൾ

താന്‍ ജെഫ്രിക്ക് അത്തരമൊരു സന്ദേശം അയച്ചിട്ടില്ലെന്നും ജേണല്‍ പുറത്തുവിട്ട കത്തിന്റെ ചിത്രം വ്യാജമാണെന്നുമായിരുന്നു ട്രംപിന്റെ വാദം. വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ മാതൃകമ്പനി ഡോ ജോണ്‍സ് ആന്‍ഡ് കോയ്‌ക്കെതിരെയാണ് ട്രംപ് പരാതി നല്‍കിയിരിക്കുന്നത്. പരാതിയില്‍ റൂപെര്‍ട്ട് മര്‍ഡോക്കിന്റെ പേരും സൂചിപ്പിച്ചിട്ടുണ്ട്. തനിക്കെതിരെ അപകീര്‍ത്തികരമായ വാര്‍ത്ത പ്രചരിപ്പിച്ചതിന് മാനനഷ്ടക്കേസ് നല്‍കുകയാണെന്ന് ട്രംപ് മുന്‍പുതന്നെ ട്രൂപ്പ് സോഷ്യലിലൂടെ വ്യക്തമാക്കിയിരുന്നു.

Story Highlights : Trump sues Wall Street Journal and Rupert Murdoch

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top