ഉത്തരകാശി ഹെലികോപ്റ്റർ അപകടം; AAIB റിപ്പോർട്ട് പുറത്ത്

ഉത്തരാഖണ്ഡിൽ ഹെലികോപ്റ്റർ തകർന്നുവീണുണ്ടായ അപടത്തിൽ AAIB റിപ്പോർട്ട് പുറത്ത്. അടിയന്തര ലാൻഡിങിനിടെ ഹെലികോപ്റ്ററിന്റെ റോട്ടർ, ഓവർഹെഡ് ഫൈബർ കേബിളിൽ തട്ടിയാണ് അപകടം ഉണ്ടായതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഹെലികോപ്റ്ററിന് പറന്ന ഉയരം നഷ്ടമായതോടെയാണ് അടിയന്തര ലാൻഡിങ്ങിന് ശ്രമിച്ചത്. കേബിളിൽ തട്ടി നിയന്ത്രണം നഷ്ടമായ ഹെലികോപ്റ്റർ റോഡരികിലെ ലോഹ ബാരിക്കേഡിൽ ഇടിക്കുകയായിരുന്നു. ഇതോടെ ഹെലികോപ്റ്റർ 250 അടി താഴ്ചയിലേക്ക് പതിച്ചു. അപകടത്തിൽ ഹെലികോപ്റ്റർ പൂർണമായും തകർന്നു. അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണെന്നും AAIB പുറത്ത് വിട്ട റിപ്പോർട്ടിൽ പറയുന്നു.
ജൂൺ 15 നായിരുന്നു ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിലെ ഗംഗനാനിക്ക് സമീപം ആണ് ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടത്. ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന ഏഴുപേരിൽ ആറുപേർ അപകടത്തിൽ മരിച്ചു. ഒരാൾക്ക് പരിക്കുപറ്റി. അപകട വിവരം അറിഞ്ഞതിന് പിന്നാലെ പൊലീസും എസ് ഡി ആർ എഫും അഗ്നി രക്ഷാ സേനയും സംയുക്തമായി ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഹെലി ഐറോ ട്രാൻസ് കമ്പനിയുടെതായിരുന്നു അപകടത്തിൽപ്പെട്ട ഹെലികോപ്റ്റർ.സഹസ്രധാരയിൽ നിന്ന് ഹർഷില്ലിലേക്ക് പോകവേ ആയിരുന്നു അപകടം നടന്നത്.
Story Highlights : Uttarkashi helicopter accident; AAIB report released
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here