Advertisement

റോഡില്‍ പൊട്ടിവീണ ലൈനില്‍ നിന്ന് ഷോക്കേറ്റ് 19കാരന്‍ മരിച്ച സംഭവം; അപകടകാരണം സ്ഥലം ഉടമ മരം മുറിച്ച് മാറ്റാൻ സമ്മതിക്കാതിരുന്നത്, മന്ത്രി കെ കൃഷ്ണൻകുട്ടി

4 hours ago
Google News 2 minutes Read
k krishnankutty

തിരുവനന്തപുരം നെടുമങ്ങാട് വൈദ്യുതി ലൈൻ പൊട്ടിവീണ് 19 ത് വയസുകാരന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പ്രതികരണവുമായി മന്ത്രി കെ കൃഷ്ണൻകുട്ടി. സ്ഥലം ഉടമ മരം മുറിക്കാൻ സമ്മതിക്കാത്തതാണ് അപകടത്തിന് വഴിയൊരുക്കിയതെന്ന് മന്ത്രി പറഞ്ഞു. സംഭവത്തിൽ ചീഫ് എൻജിനീയർ സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് ഉടൻ നൽകും. എന്തെങ്കിലും തരത്തിൽ കെഎസ്ഇബിക്ക് വീഴ്ച പറ്റിയിട്ടുണ്ടോ എന്നും പരിശോധിക്കുമെന്നും മന്ത്രി കെ കൃഷ്‌ണകുട്ടി വ്യക്തമാക്കി.

നെടുമങ്ങാട് – പനയമുട്ടത്ത് ഇന്ന് പുലർച്ചെയാണ് കാറ്ററിംഗിന് പോയി തിരികെ ബൈക്കിൽ വരുകയായിരുന്ന യുവാവ് ഷോക്കേറ്റ് മരിച്ചത്. മരം കടപുഴകി പോസ്റ്റിലേക്ക് വീണതിനെ തുടർന്ന് മരവും പോസ്റ്റും റോഡിലേക്ക് വീണു കിടന്നിരുന്നു. പുലർച്ചെ 2 മണിക്ക് ഇതുവ‍ഴി പോയ അക്ഷയ് ഇതിൽ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് ബൈക്കിന്റെ നിയന്ത്രണം നഷ്ടമാകുകയും ബൈക്കിലിണ്ടായിരുന്ന മൂവരും നിലത്തേക്ക് വീഴുകയും ചെയ്തു. അക്ഷയ് ഷോക്കേറ്റ് ഉടന്‍ തന്നെ മരിച്ചു. മറ്റ് രണ്ടുപേരും എതിര്‍ വശത്തേക്കാണ് വീണത്. അക്ഷയിന്റെ മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

അതേസമയം, സംഭവത്തിൽ പ്രതിഷേധിച്ച് പനവൂർ കെഎസ്ഇബി ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തും. ഇന്ന് ഉച്ചക്ക് 12 30 ന് വാമനപുരം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിലാണ് മാർച്ച് സംഘടിപ്പിക്കുന്നത്.

Story Highlights : Minister k krishnankutty response to panayamuttom electric shock accident

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here