Advertisement

ആർക്കും വേണ്ടാതെ നിസാൻ‌ എക്സ് ട്രെയിൽ; ജൂൺ മാസത്തിൽ ഒറ്റ യുണീറ്റ് പോലും വിറ്റുപോയില്ല

14 hours ago
3 minutes Read

വിദേശത്ത് ചൂടപ്പം പോലെ വിറ്റു പോയ നിസാന്റെ എക്സ് ട്രെയിലിന് ഇന്ത്യയിൽ‌ നിരാശ. ജൂൺ‌ മാസം ആരും വാഹനം വാങ്ങിയില്ല. ഒരൊറ്റ യുണീറ്റ് പോലും വിറ്റു പോയില്ലയെന്നത് കമ്പനിയുടെ പ്രതീക്ഷയ്ക്കേറ്റ തിരിച്ചടിയാണ്. ഉയർന്ന വിലയാണ് വഹാനത്തെ വിപണിയിൽ അപ്രിയനാക്കിയത്. പൂർണമായും വിദേശത്ത് നിർമിച്ചാണ് വാഹനം വിപണിയിൽ എത്തിച്ചത്. 49.92 ലക്ഷം രൂപയാണ് വാഹനത്തിന് വില വരുന്നത്.

2025 മെയ് മാസത്തിൽ 20 യൂണിറ്റുകൾ വിറ്റഴിക്കപ്പെട്ടപ്പോൾ ജൂണിൽ വിൽപ്പന ഒന്നും തന്നെ നടന്നില്ല. നിസാൻ അടുത്തിടെ വാഹനത്തിന് ഏകദേശം 21 ലക്ഷം രൂപയുടെ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചിട്ടും വാഹനത്തിന് വിപണിയിൽ വലിയ അനക്കം സൃഷ്ടിക്കാൻ കഴിഞ്ഞിട്ടില്ല. മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയും വ്യത്യസ്ത ഡ്രൈവിംഗ് മോഡുകൾ എന്നിവയോടുകൂടിയായിരുന്നു നിസാൻ എക്സ് ട്രെയിൽ‌ അവതരിപ്പിച്ചിരുന്നത്.

12V മൈൽഡ്-ഹൈബ്രിഡ് സിസ്റ്റവുമായി ജോടിയാക്കിയിരിക്കുന്ന 1.5 ലിറ്റർ ത്രീ-സിലിണ്ടർ പെട്രോൾ എഞ്ചിനാണ് വാഹനത്തിന് കരുത്തേകുന്നത്. സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കിയ എഞ്ചിന് 160 bhp പവറിൽ പരമാവധി 300 Nm torque വരെ ഉത്പാദിപ്പിക്കാനാവും. 13.7 കിലോമീറ്റർ മൈലേജാണ് നിസാൻ X-ട്രെയിലിൽ അവകാശപ്പെടുന്നത്. 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, 12.3 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, വയർലെസ് സ്‌മാർട്ട്‌ഫോൺ ചാർജർ, ഡ്യുവൽ-പാൻ പനോരമിക് സൺറൂഫ്, ഡ്യുവൽ-സോൺ ക്ലൈമറ്റ് കൺട്രോൾ,കീലെസ് എൻട്രി ആൻഡ് ഗോ തുടങ്ങിയ ഫീച്ചറുകളും വാഹനത്തിലുണ്ട്.

Story Highlights : Nissan Sold zero Units Of X Trail SUV model in June

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top