Advertisement

‘കേരളത്തിൻറെ കരുത്ത് മതേതരത്വം, വെള്ളാപ്പള്ളിയുടെ വിദ്വേഷ പരാമർശത്തിന് നാട് മറുപടി നൽകും’; രാഹുൽ മാങ്കൂട്ടത്തിൽ

3 hours ago
1 minute Read

വിദ്വേഷ പരാമർശത്തിൽ വെള്ളാപ്പള്ളി നടേശനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. വെള്ളാപ്പള്ളിയുടെ വിദ്വേഷ പരാമർശത്തിന് നാട് മറുപടി നൽകും. സർക്കാരും വെള്ളാപ്പള്ളിയും തമ്മിലുള്ള പ്രശ്നമാണ്. അത് അവർ തീരുമാനിക്കട്ടെയെന്നും രാഹുൽ മാങ്കൂട്ടത്തിൽ 24 നോട് പറഞ്ഞു.

വെള്ളാപ്പള്ളിയുടെ അനുയായികൾ പോലും അദ്ദേഹത്തിന് ഒപ്പം നിൽക്കില്ല. ഇതിനുമുൻപ് മലപ്പുറം ജില്ലയെ അപമാനിച്ച സിപിഐഎം നേതാക്കൾക്ക് ഇത്തരം പരാമർശങ്ങളോടും മറുപടി പറയാൻ കഴിയില്ല. കേരളത്തിൻറെ കരുത്ത് മതേതരത്വം എന്നും രാഹുൽ മാങ്കൂട്ടത്തിൽ 24 നോട് പറഞ്ഞു.

വെള്ളാപ്പള്ളി നടേശന്റെ വര്‍ഗീയ പരാമർശങ്ങൾക്ക് എതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ നരേറ്റീവാണ് വെള്ളാപ്പള്ളി പ്രചരിപ്പിക്കുന്നത്. മുഖ്യമന്ത്രി പറഞ്ഞു പറയിപ്പിക്കുന്നതാണ്. ഒരു മത-സാമുദായിക നേതാവ് ഒരിക്കലും പറയാൻ പാടില്ലാത്ത കാര്യങ്ങൾ ആണ് അദ്ദേഹം പറയുന്നത്.

ജനങ്ങളെ ഭിന്നിപ്പിക്കുന്ന പ്രസ്താവനയിൽ നിന്ന് സാമുദായ നേതാക്കൾ പിന്മാറണം. ഗുരുദേവൻ പറഞ്ഞതിന് വിരുദ്ധമാണ് വെള്ളാപ്പള്ളി പ്രചരിപ്പിക്കുന്നത്”- വി.ഡി സതീശന്‍ പറഞ്ഞു. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുക ആയിരുന്നു അദ്ദേഹം.

തന്റെ പരാമർശത്തിൽ ഉറച്ച് നിൽക്കുന്നുവെന്ന് ആവർത്തിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. മുസ്ലീം സമുദായം കേരളത്തിലെ അജയ്യ ശക്തിയായി മാറി. അവർ ഗർജിച്ചാൽ മുട്ട് വിറയ്ക്കുന്ന അവസ്ഥയായി എന്നും വെള്ളാപ്പള്ളി. പള്ളുരുത്തിയിൽ ഒരുക്കിയ സ്വീകരണത്തിലാണ് പരാമർശം.

കോലം കത്തിച്ചാലും, തന്നെ കത്തിച്ചാലും നിലപാടിൽ നിന്ന് മാറില്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞു. ജാതി കോമരമാക്കാൻ നോക്കണ്ട. മുസ്ലീം സമുദായത്തോട് വിരോധമില്ലെന്നും താൻ പാവങ്ങൾക്ക് വേണ്ടി നിൽക്കുന്നവനാണെന്നും വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കി.

Story Highlights : Rahul Mamkoottathil against vellapally natesan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top