ജയരാജിന്റെ ഹൃദയത്തിൽ പതിഞ്ഞ സംഗീതരാവിന്റെ ദൃശ്യാവിഷ്‌കാരം ‘മെഹ്ഫിൽ’ ; വീഡിയോ ഗാനം പുറത്ത്

മുകേഷ്,ആശാ ശരത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജയരാജ് തിരക്കഥയും സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന ‘മെഹ്ഫിൽ ‘ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി.കൈതപ്രം ദാമോദരൻ നമ്പൂതിരി എഴുതിയ വരികൾക്ക് ദീപാങ്കുരൻ സംഗീതം പകർന്ന് മുസ്തഫ,ദേവി ശരണ്യ എന്നിവർ ആലപിച്ച’നൊന്തവർക്കേ നോവറിയൂ..’ എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്.
സിനിമ സംഗീത ലോകത്തെ പ്രശസ്തരുടെ പ്രിയപ്പെട്ടവനായ മുല്ലശ്ശേരി രാജഗോപാലിന്റെ വീട്ടിൽ എന്നും മെഹ്ഫിൽ ആയിരുന്നു.ഒരിക്കൽ നേരിൽ കണ്ട് ജയരാജിന്റെ ഹൃദയത്തിൽ പതിഞ്ഞ ഒരു സംഗീതരാവിന്റെ ദൃശ്യാവിഷ്ക്കാരമാണ് ‘മെഹ്ഫിൽ’.
മുല്ലശ്ശേരി രാജഗോപാലനായി പ്രശസ്ത നടൻ മുകേഷ് അഭിനയിക്കുന്നു.മുകേഷിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രമായിരിക്കുമിത്.ഭാര്യയായി ആശാ ശരത് മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നു.ഉണ്ണി മുകുന്ദൻ,മനോജ് കെ ജയൻ,കൈലാഷ്, രഞ്ജി പണിക്കർ, സിദ്ധാർത്ഥ മേനോൻ, വൈഷ്ണവി,സബിത ജയരാജ്,അശ്വത്ത് ലാൽ,അജീഷ്, ഷിബു നായർ തുടങ്ങിയവർക്കൊപ്പം ഗായകരായ രമേശ് നാരായൺ, ജി വേണുഗോപാൽ, കൃഷ്ണചന്ദ്രൻ, അഖില ആനന്ദ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
Read Also: ആദ്യ ഒടിയന്റെ പിറവി ;’ ഒടിയങ്കം’ ട്രെയിലർ പുറത്ത്
വൈഡ് സ്ക്രീൻ മീഡിയ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ മനോജ് ഗോവിന്ദൻ നിർമിക്കുന്ന ‘മെഹ്ഫിൽ ‘ എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം രാഹുൽ ദീപ് നിർവ്വഹിക്കുന്നു.കൈതപ്രം രചിച്ച് ദീപാങ്കുരൻ സംഗീത സംവിധാനം നിർവഹിച്ച എട്ട് പാട്ടുകളാണ് മെഹ്ഫിലുള്ളത്. രമേഷ് നാരായൺ, ജി വേണുഗോപാൽ, അരവിന്ദ് വേണുഗോപാൽ,വൈക്കം വിജയലക്ഷ്മി, ദേവീ ശരണ്യ, മുസ്തഫ മാന്തോട്ടം,ഹൃദ്യ മനോജ് തുടങ്ങിയവരാണ് ഗായകർ.സത്യം ഓഡിയോസാണ് പാട്ടുകൾ റിലീസ് ചെയ്യുന്നത്.ആഗസ്റ്റ് എട്ടിന് ‘മെഹ്ഫിൽ’ തിയേറ്ററുകളിലെത്തും.
Story Highlights : The video song from the movie ‘Mehfil’ has been released
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here