Advertisement

നീലഗിരിയിൽ കാട്ടാന ആക്രമണം; എസ്റ്റേറ്റ് തൊഴിലാളി കൊല്ലപ്പെട്ടു

11 hours ago
1 minute Read

നീലഗിരി പേരമ്പാടിയിൽ കാട്ടാന ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു. ഇന്ന് രാവിലെയാണ് കാട്ടാന ആക്രമണം ഉണ്ടായത്. കൊളപ്പള്ളി അമ്മൻകാവിലാണ് സംഭവം. ടാൻ ടീ എസ്റ്റേറ്റ് തൊഴിലാളി ലക്ഷ്മിയാണ് മരിച്ചത്. 70 വയസ്സാണ് പ്രായം. പാടിക്കു സമീപം വച്ചാണ് ആക്രമണം. ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും വഴുതി വീഴുകയായിരുന്നു. മൃതദേഹം പന്തല്ലൂർ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പ്രതിഷേധിച്ച് വിവിധ രാഷ്ട്രീയ കക്ഷികളുടെ നേതൃത്വത്തിൽ പന്തല്ലൂരിൽ പ്രകടനം നടത്തി. ആനയെ തുരത്താൻ വനംവകുപ്പ് ശ്രമം തുടരുകയാണ്.

Story Highlights : Women killed in Wild elephant attack in Nilgiris

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Breaking News:
വിപ്ലവ സൂര്യൻ ഇനി ഓർമ
ദർബാർ ഹാളിൽ പൊതുദർശനം
വിലാപയാത്രയായി ആലപ്പുഴയിലേക്ക്
സംസ്കാരം ബുധനാഴ്ച
Top