Advertisement

പീരുമേട് കാട്ടാന ആക്രമണം; കൊല്ലപ്പെട്ട സീതയുടെ കുടുംബത്തിന് നഷ്ടപരിഹാരത്തുക നൽകാതെ വനംവകുപ്പ്

19 hours ago
2 minutes Read

ഇടുക്കി പീരുമേട് പ്ലാക്കത്തടത്ത് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട സീതയുടെ കുടുംബത്തിന് നഷ്ടപരിഹാരത്തുക നൽകാതെ വനംവകുപ്പ്. കാട്ടാന ആക്രമണത്തിലാണ് സീത കൊല്ലപ്പെട്ടതെന്ന് പോലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. തന്നെ പ്രതിയാക്കാൻ ഗൂഢാലോചന നടന്നുവെന്നു സീതയുടെ ഭർത്താവ് ബിനു ട്വന്റിഫോറിനോട് പറഞ്ഞു

സീതയുടെ മരണം കാട്ടാന ആക്രമണത്തിൽ ആണെന്ന റിപ്പോർട്ട് പോലീസ് കോടതിയിൽ സമർപ്പിച്ചിട്ട് ആഴ്ചകൾ കഴിഞ്ഞിട്ടും താൻ പ്രതിയാണെന്ന ധാരണയിലാണ് വനം വകുപ്പ് ഇപ്പോഴും എന്നാണ് സീതയുടെ ഭർത്താവ് ബിനു പറയുന്നത്. വനം വകുപ്പും, ഫോറൻസിക് സർജനും ചേർന്ന് ഗൂഢാലോചന നടത്തിയെന്ന് ഊര് മൂപ്പൻ രാഘവൻ.

ജൂൺ 13നാണ് സീത കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. മരണം കാട്ടാന ആക്രമണത്തിൽ അല്ല എന്ന ഫോറൻസിക് സർജന്റെ പ്രസ്താവനയായിരുന്നു വിവാദമായത്. നിലവിൽ കേസ് കോടതിയിൽ നിൽക്കുന്നതിനാലാണ് ധനസഹായം നൽകാൻ വൈകുന്നതെന്ന് വനം വകുപ്പും പ്രതികരിച്ചു.

Story Highlights : Forest Department fails to pay compensation to the family of deceased Seetha

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top