‘ ഞങ്ങടെ നെഞ്ചിലെ റോസാപ്പൂവേ’ ; ആര്‍ത്ത് വിളിച്ച് ഒരു ജനത; വലിയ ചുടുകാട്ടിലേക്ക് വിഎസിന്റെ യാത്ര

വിഎസ് അച്യുതാനന്ദന് വിടനല്‍കാനൊരുങ്ങി കേരളം. ഭൗതികദേഹം വഹിച്ചുള്ള വിലാപയാത്ര ആലപ്പുഴ ബീച്ച് റിക്രിയേഷന്‍ ഗ്രൗണ്ടില്‍ നിന്ന് വലിയ ചുടുകാട്ടിലേക്ക്് പുറപ്പെട്ടു.കണ്ഠമിടറി മുദ്രാവാക്യം വിളിച്ച് തങ്ങളുടെ പ്രിയ നേതാവിനെ അവസാനമായി ഒരു നോക്ക് കാണാനായി ജനസാഗരമാണ് ഒഴുകിയെത്തുന്നത്.
വിഎസ് അച്യുതാനന്ദന് അന്തിമ വിശ്രമം ഒരുക്കിയത് വലിയ ചുടുകാട്ടിലെ രക്തസാക്ഷി സ്മാരകത്തില്‍ സ്വന്തം പേരിലുള്ള ഭൂമിയിലാണ്. 1958ല്‍ ഇഎംഎസ് സര്‍ക്കാരാണ് അന്നത്തെ ആലപ്പുഴ ജില്ലാ സെക്രട്ടറിയായിരുന്ന വിഎസിന്റെ പേരില്‍ ഭൂമി പതിച്ച് നല്‍കിയത്.
കേരളത്തിന്റെ സമരചരിത്രത്തില്‍ ചുടുചോരകൊണ്ട് നനഞ്ഞ മണ്ണാണ് വലിയ ചുടുകാട്. 1946 ഒക്ടോബര്‍ 20ന് ദിവാന്‍ ഭരണത്തിനെതിരെ കല്ലും കന്പും വാരിക്കുന്തവുമായി പോരാടിയ സമരക്കാരെ സര്‍ സിപിയുടെ പട്ടാളം നിര്‍ദാക്ഷിണ്യം വെടിവച്ചിട്ടു. മരിച്ചവരെയും ജീവനുള്ളവരെയും കൂട്ടിയിട്ട്, പെട്രോളൊഴിച്ച് കത്തിച്ചു. രക്തസാക്ഷികളുടെ സ്മരണകള്‍ ഇരന്പുന്ന വലിയ ചുടുകാട് കമ്മൂണിസ്റ്റ് പാര്‍ട്ടിക്ക് ചരിത്രഭൂമിയാണ്.
രക്ഷസാക്ഷികള്‍ക്കൊപ്പം കൃഷ്ണപ്പിള്ളയും ടിവി തോമസും ഗൗരിയമ്മയും തുടങ്ങി തൊഴിലാളി വര്‍ഗ പാര്‍ട്ടിയെ വളര്‍ത്തിയ നേതാക്കള്‍ക്ക് അന്തിമ വിശ്രമം ഒരുങ്ങിയതും ഈ മണ്ണിലാണ്. 1958ലാണ് അന്നത്തെ ഇഎംഎസ് സര്‍ക്കാര്‍ അന്നത്തെ ആലപ്പുഴ ജില്ലാ സെക്രട്ടറിയായ വിഎസിന്റെ പേരില്‍ പതിച്ചു നല്‍കുന്നത്. 1964ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രണ്ടായി പിളര്‍ന്നപ്പോള്‍ സിപിഎമ്മും സിപിഐയും ഇവിടെ പ്രത്യേകം പ്രത്യേകും സ്മൃതികുടീരങ്ങള്‍ പണിതു. ഇതേച്ചൊല്ലിയുണ്ടായ തര്‍ക്കങ്ങള്‍ തീര്‍ക്കാന്‍ ഒടുവില്‍ അവസാന വാക്കായതും സാക്ഷാല്‍
വിഎസ് ആണ്. ആ ഭൂമിയില്‍… തന്റെ പ്രിയ സഖാക്കളുടെ അരികില്‍ ഇനി വിഎസും ജ്വലിക്കുന്ന ഓര്‍മ്മയായി ഉണ്ടാകും.
Story Highlights : V S Achuthanandan’s funeral
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here