Advertisement

വനിതാ ചെസ്സ് ലോകകപ്പിൽ ഇന്ത്യൻ ഫൈനലിന് സാധ്യത; ഫൈനൽ ലക്ഷ്യമിട്ട് കൊനേരു ഹംപി ഇന്ന് ചൈനീസ് താരത്തിനെതിരെ

1 day ago
2 minutes Read
koneru

ചരിത്രത്തിലാദ്യമായാണ് ഒരു ഇന്ത്യൻ താരം വനിതാ ചെസ്സ് ലോകകപ്പ് ഫൈനലിൽ എത്തുന്നത്. അതിലുപരി, ഇപ്പോൾ ഓൾ ഇന്ത്യ ഫൈനലിലേക്കാണോ ചെസ്സ് ലോകകപ്പ് നീങ്ങുന്നത് എന്നാണ് ഏവരും ആകാംഷയോടെ കാത്തിരിക്കുന്നത്. ഇന്ന് നടക്കുന്ന സെമി ഫൈനൽ ടൈബ്രേക്കറിൽ ഇന്ത്യയുടെ കൊനേരു ഹംപി ഫൈനലിലേക്ക് മുന്നേറിയാൽ ഇന്ത്യയുടെ തന്നെ ദിവ്യ ദേശ്മുഖിനെ ആയിരിക്കും നേരിടുക . അങ്ങനെയെങ്കിൽ, ഇന്ത്യയുടെ രണ്ട് താരങ്ങൾ ഫൈനലിൽ ഏറ്റുമുട്ടുമ്പോൾ ചെസ്സ് ലോകചാമ്പ്യൻ ഇന്ത്യയിൽ നിന്ന് തന്നെ എന്ന അഭിമാന നിമിഷത്തിനും സാക്ഷ്യം വഹിക്കാനാകും.

സെമിഫൈനലിലെ ആദ്യ രണ്ട് റൗണ്ടുകളും സമനിലയിൽ കലാശിച്ചതിനെ തുടർന്നാണ് ഇപ്പോൾ ചൈനീസ് താരം ലീ ടിങ്ജിയുമായുള്ള മത്സരം ടൈബ്രേക്കറിലേക്ക് നീങ്ങിയത്. ഫൈനലിൽ സ്ഥാനം ഉറപ്പിച്ചതോടെ ചെസ്സ് ലോകകപ്പ് ഫൈനലിൽ എത്തുന്ന ആദ്യ ഇന്ത്യൻ വനിതാ എന്ന ചരിത്രം ഇതിനോടകം തന്നെ ദിവ്യ ദേശ്മുഖ് നേടിക്കഴിഞ്ഞു. റാപിഡ് ചെസ്സിലടക്കം മികച്ച പ്രകടനം നടത്തിയ ഹംപിയും ഫൈനലിലേക്ക് മുന്നേറുമെന്നാണ് ആരാധകരും പ്രതീക്ഷിക്കുന്നത്.

Story Highlights : India’s Koneru Humpy aims for final in Women’s Chess World Cup

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top