Advertisement

‘സർക്കാർ കൂടെയുണ്ടെന്ന് പറഞ്ഞിട്ടും നീതി കിട്ടിയില്ല’; ഹർഷിന വീണ്ടും സമരത്തിലേക്ക്

1 day ago
2 minutes Read

കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങി ദുരിത ജീവിതം പേറുന്ന ഹർഷിന വീണ്ടും സമരത്തിലേക്ക്.തനിക്ക് നീതി നേടിത്തരാൻ സർക്കാരിന് സാധിച്ചില്ലെന്ന് ഹർഷീന ആരോപിച്ചു.ഈ മാസം 29ന് കളക്ട്രേറ്റിന് മുന്നിൽ ഏകദിന സത്യാഗ്രഹം നടത്തും.

2017ൽ മൂ​ന്നാ​മ​ത്തെ പ്ര​സ​വത്തിനായി നടത്തിയ ശസ്ത്രക്രിയക്കിടെയാണ് ഹർഷീനയുടെ വയറ്റിൽ ഡോക്ടർമാർ കത്രിക മറന്നുവെച്ചത്. തുടർച്ചയായി ആരോഗ്യപ്രശ്നങ്ങൾ അലട്ടിയപ്പോൾ നടത്തിയ പരിശോധനയിൽ വയറ്റിൽ കത്രിക കണ്ടെത്തി. 1,736 ദിവസം കൊടിയ വേദനസഹിച്ചു ഹർഷീന. സംഭവത്തിൽ ശാസ്ത്രക്രിയ ​​ചെയ്ത രണ്ട് ഡോക്ടർമാരും ര​ണ്ട് നഴ്‌സുമാ​രും ഉൾപ്പെടെ നാ​ലു​പേ​രെ പ്ര​തി​ ചേ​ർ​ത്ത് മെഡി​ക്ക​ൽ കോ​ള​ജ് പൊ​ലീ​സ് 2023ൽ ​കു​ന്ദ​മം​ഗ​ലം കോ​ട​തി​യി​ൽ കുറ്റപത്രം ​സ​മ​ർ​പ്പി​ച്ചു.

2024 ജൂലൈ 20ന് വിചാരണ ആരംഭിക്കേണ്ടതായിരുന്നു. എന്നാൽ പ്രതികൾ ഹൈക്കോടതിയെ സമീപിക്കുകയും വിചാരണയ്ക്ക് സ്റ്റേ നേടിയെടുക്കുകയും ചെയ്തു. നേരത്തേയും ഹർഷീന സമരം നടത്തിയിരുന്നു. പക്ഷെ നീതി ലഭിച്ചില്ല. മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയുമെല്ലാം തനിക്കൊപ്പം ആണെന്ന് പറയുമ്പോഴും നീതി ലഭിച്ചില്ലെന്ന് ഹർഷീന പറയുന്നു.

തന്റെ സമരത്തിന് പിന്നിൽ രാഷ്ട്രീയമില്ല. തന്റെ വേദനക്കും നഷ്ടങ്ങൾക്കും പരിഹാരം മാത്രമാണ് തേടുന്നത്. അത് വൈകുന്നതിൽ സങ്കടമുണ്ടെന്നും നീതി ലഭിക്കും വരെ സമരം തുടരുമെന്നും ഹർഷീന വ്യക്തമാക്കി.

Story Highlights : Kozhikode Victim Of Scissors In Stomach To Continue Protest

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top