വിമര്‍ശന പോസ്റ്റ് വിനായകന് അയച്ചുകൊടുത്തതിന് പകവീട്ടി, എന്റെ കുഞ്ഞ് മകളുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു; പരാതിയുമായി മുംബൈ മലയാളി

നടന്‍ വിനായകനെതിരെ കേന്ദ്ര ബാലാവകാശ കമ്മിഷനും മഹാരാഷ്ട്ര സൈബര്‍ സെല്ലിനും കേരള ഡിജിപിക്കും പരാതി നല്‍കി മുംബൈ മലയാളി. തന്റെ മകളുടെ ചിത്രം അനുവാദമില്ലാതെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു എന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. വിനായകനെ വിമര്‍ശിക്കുന്ന സാമൂഹ്യ മാധ്യമപോസ്റ്റ് വിനായകന് തന്നെ അയച്ചുകൊടുത്തതിന്റെ പ്രതികാരം തീര്‍ക്കാനാണ് മകളുടെ ചിത്രം പോസ്റ്റ് ചെയ്തതെന്നാണ് പരാതിക്കാരന്‍ പറയുന്നത്. (mumbai malayali complaint against actor vinayakan)
വി എസ് അച്യുതാനന്ദനെ അധിക്ഷേപിക്കുന്ന തരത്തിലുള്ള വിനായകന്റെ ഫേസ്ബുക്ക് പോസ്റ്റാണ് പ്രശ്‌നങ്ങളുടെ തുടക്കം. വിനായകനെ വിമര്‍ശിച്ചുകൊണ്ടുള്ള ഒരു പോസ്റ്റ് മുംബൈ മലയാളി വിനായകന്റെ നമ്പര്‍ കൈവശമുള്ളതിനാല്‍ വാട്ട്‌സ്ആപ്പില്‍ അയച്ചുകൊടുത്തു. പ്രായപൂര്‍ത്തിയാകാത്ത മകളുടെ ചിത്രമാണ് ഇദ്ദേഹം വാട്ട്‌സ്ആപ്പ് ഡിസ്‌പ്ലെ പിക്ച്വറാക്കിയിരുന്നത്. ഈ ഫോട്ടോയടക്കം സോഷ്യല്‍ മീഡിയയില്‍ വിനായകന്‍ പങ്കുവച്ചുവെന്നാണ് പരാതി. പോസ്റ്റിന് താഴെ വന്ന മോശം കമന്റുകള്‍ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് പരാതി സമര്‍പ്പിച്ചിരിക്കുന്നത്.
Read Also: RSS സംഘ് ചാലക് മോഹൻ ഭാഗവത് പങ്കെടുക്കുന്ന ജ്ഞാനസഭയിലേക്ക് പങ്കെടുക്കാനൊരുങ്ങി സർവകലാശാല വിസിമാർ
പ്രായപൂര്‍ത്തി ആവാത്ത മകളുടെ ചിത്രങ്ങള്‍ അനുവാദം കൂടാതെ പരസ്യപ്പെടുത്തിയതിനെതിരെ മുംബൈ മലയാളി മഹാരാഷ്ട്ര സൈബര്‍ സെല്ലിനും കേന്ദ്ര ബാലാവകാശ കമ്മീഷനും കേരള ഡിജിപി ക്കും പരാതി നല്‍കി. ഇതേ തുടര്‍ന്ന് വിഎസിനെയും ഉമ്മന്‍ചാണ്ടിയെയും മരണമടഞ്ഞ മറ്റു പ്രമുഖ നേതാക്കളെയും അധിക്ഷേപിക്കുന്ന വിനായകന്റെ ഫേസ്ബുക്ക് പോസ്റ്റ് വന്നു. വിഎസിനെ അധിക്ഷേപിച്ചതിനെതിരെ എറണാകുളം യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സിജോ ജോസഫ് ഡിജിപിക്ക് പരാതി നല്‍കി. തുടര്‍ച്ചയായുള്ള വിനായകന്റെ അധിക്ഷേപ പോസ്റ്റുകള്‍ക്കെതിരെ പൊതുസമൂഹത്തിലും സാമൂഹ്യ മാധ്യമങ്ങളിലും വിമര്‍ശനം കനക്കുകയാണ്.
Story Highlights : mumbai malayali complaint against actor vinayakan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here