സംസ്ഥാനത്ത് ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ്. ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. ആറ് ജില്ലകളിൽ അതിശക്തമായ മഴയ്ക്കുള്ള ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ബാക്കി എല്ലാ ജില്ലകളിലും യെല്ലോ മുന്നറിയിപ്പും നിലവിലുണ്ട്. ഇടുക്കി, എറണാകുളം ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയാണ്.
മധ്യ തെക്കൻ കേരളത്തിലാണ് മഴ ശക്തി പ്രാപിക്കുക.ബംഗാൾ കടലിൽ ന്യൂനമർദ്ദം ശക്തി പ്രാപിച്ചതും അറബിക്കടലിലെ ന്യൂനമർദ്ദ പാത്തിയും കാലവർഷത്തെ സ്വാധീനിക്കുമെന്നും സൂചനയുണ്ട്. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാനും സാധ്യതയുണ്ട്.
കേരളതീരത്ത് നാളെ വൈകുന്നേരം മുതൽ 27 രാത്രി വരെ ഉയർന്ന തിരമാലയും കടലാക്രമണവും ഉണ്ടായേക്കാമെന്ന് കേന്ദ്ര സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രവും മുന്നറിയിപ്പ് നൽകുന്നു.ഈ മാസം 28 വരെയുള്ള മത്സ്യബന്ധന വിലക്കും തുടരും.
Story Highlights : Heavy Rains Continue To Lash Kerala, Alert Issued In All Districts
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here