ആലത്തൂര്‍ സ്വദേശിനി നേഖയുടെ മരണം; ഭര്‍ത്താവ് പ്രദീപ് റിമാന്‍ഡില്‍

പാലക്കാട് ആലത്തൂര്‍ സ്വദേശിനി നേഖയുടെ മരണത്തില്‍ അറസ്റ്റിലായ ഭര്‍ത്താവ് പ്രദീപ് റിമാന്‍ഡില്‍. ആത്മഹത്യ ഭര്‍ത്താവ് പ്രദീപിന്റെ മാനസിക പീഡനത്തെ തുടര്‍ന്നെന്ന് പൊലീസ്. പ്രതിക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തി.
കഴിഞ്ഞ ദിവസം രാത്രി പത്തരയോടെയാണ് നേഖയുടെ വീട്ടിലേക്ക് ഫോണ്‍ കോള്‍ വരുന്നത്. യുവതി അബോധാവസ്ഥയില്‍ കിടക്കുകയായിരുന്നു എന്നാണ് നേഖയുടെ മാതാവിനോട് ഭര്‍ത്താവ് പ്രദീപ് പറഞ്ഞത്. നേഖയുടെ കുടുംബം എത്തുമ്പോഴേക്കും സംശയം തോന്നിയ ആശുപത്രി ജീവനക്കാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി ഭര്‍ത്താവ് പ്രദീപിനെ കസ്റ്റഡിയില്‍ എടുത്തിരുന്നു.
പ്രദീപും ഭാര്യ നേഖയും തമ്മില്‍ ഇടയ്ക്കിടെ പ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ടെന്ന് ബന്ധുക്കള്‍ വ്യക്തമാക്കിയിരുന്നു. ആറ് വര്‍ഷം മുന്‍പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്.
Story Highlights : Nekha’s death; husband Pradeep remanded
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here