Advertisement

റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു കൊണ്ട് സാഹസംപോസ്റ്റർ എത്തി

14 hours ago
Google News 3 minutes Read


ആഗസ്റ്റ് എട്ടിന് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു കൊണ്ട് സാഹസം എന്ന ചിത്രത്തിൻ്റെ പുതിയ പോസ്റ്റർ എത്തി. ബൈജു സന്തോഷ്, ഭഗത് മാനുവൽ, കാർത്തിക്ക് യോഗേഷ്, എന്നിവരാണ് പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ടിരിക്കു ന്നത്. സീനിയർ നടന്മാരും, നിരവധി പുതുതലമുറക്കാരും അണിനിരക്കുന്നതാണ് ഈ ചിത്രം. ഫ്രണ്ട്റോ പ്രൊ ഡക്ഷൻസിൻ്റെ ബാനറിൽ റിനീഷ്.കെ.എൻ നിർമ്മിക്കുന്ന ഈ ചിത്രം ബിബിൻ കൃഷ്ണയാണ് സംവിധാനം ചെയ്യുന്നത്.

21 ഗ്രാം, ഫീനിക്സ് എന്നീ ശ്രദ്ധേയമായചിത്രങ്ങൾക്കു ശേഷം ഫ്രണ്ട് റോ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ചിത്രമെന്ന നിലയിലും ഈ ചിത്രത്തിൻ്റെ പ്രസക്തി ഏറെ വലുതാണ്. 21 ഗ്രാം സംവിധാനം ചെയ്തതും ബിബിൻ കൃഷ്ണയാണ്. ഹ്യൂമർ ആക്ഷൻ ജോണറിലാണ് ഈ ചിത്രത്തിൻ്റെ അവതരണം. നരേൻ, ബാബു ആൻ്റണി, ശബരീഷ് വർമ്മ, സജിൻ ചെറുകയിൽ, റംസാൻ മുഹമ്മദ്, മേജർ രവി, വിനീത് തട്ടിൽ, ഗൗരി കൃഷ്ണ, ജാപി, ഹരി ശിവരാം,, ടെസ്സാ ജോസഫ്, വർഷ രമേഷ്, ജയശീ. ആൻസലിം, എന്നിവരും അജു വർഗീസും സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

തിരക്കഥ -സംഭാഷണം – ബിബിൻ കൃഷ്ണ, യദുകൃഷ്ണ, ദയാ കുമാർ. ഗാനങ്ങൾ – വിനായക് ശശികുമാർ -വൈശാഖ് സുഗുണൻ സംഗീതം – ബിബിൻ ജോസഫ്. ഛായാഗ്രഹണം – ആൽബി. എഡിറ്റിംഗ് -കിരൺ ദാസ്. കലാസംവിധാനം – സുനിൽ കുമാരൻ, മേക്കപ്പ് – സുധി കട്ടപ്പന, കോസ്റ്റ്യും – ഡിസൈൻ -അരുൺ മനോഹർ.


നിശ്ചല ഛായാഗ്രഹണം -ഷൈൻ ചെട്ടികുളങ്ങര. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – പാർത്ഥൻ. അസ്സോസ്സിയേറ്റ് ഡയറക്ടർ -നിധീഷ് നമ്പ്യാർ. ഡിസൈൻ – യെല്ലോ ടൂത്ത്. ആക്ഷൻ ഫീനിക്സ് പ്രഭു ‘ എക്സിക്കുട്ടീവ്. പ്രൊഡ്യൂസർ- ഷിനോജ് ഒടാണ്ടയിൽ, രഞ്ജിത്ത് ഭാസ്ക്കരൻ പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് – ജിതേഷ് അഞ്ചുമന, ആൻ്റെണി കുട്ടമ്പുഴ. പ്രൊഡക്ഷൻ കൺട്രോളർ – ഷിഹാബ് വെണ്ണല, സെൻട്രൽ പിക്ച്ചേർസ്
ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.

Story Highlights :Sahasam poster arrives, announcing release date

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here