വാഹന സൗകര്യമില്ല; വട്ടവടയിൽ ആദിവാസി സ്ത്രീയെ ആശുപത്രിയിലെത്തിച്ചത് 5 കി.മീ ചുമന്ന്

ഇടുക്കി വട്ടവടയിൽ പരിക്കേറ്റ ആദിവാസി സ്ത്രീയെ ചികിത്സയ്ക്കായി ചുമന്ന് കൊണ്ടുപോയത് 5 കിലോമീറ്ററിലേറെ ദൂരം. വാഹന സൗകര്യമില്ലാത്തതിനാലാണ് വത്സപ്പെട്ടി കുടിയിലെ ഗാന്ധിയമ്മാളിനെ ചുമന്ന് ആശുപത്രിയിലെത്തിച്ചത്.
വട്ടവടയേയും കാന്തല്ലൂരുമായി ബന്ധിപ്പിക്കാനുളള പാതക്ക് വനംവകുപ്പ് തടസ്സം നിൽക്കുന്നതാണ് പ്രശ്നമെന്ന് ഉന്നതിയിലെ താമസക്കാർ പറയുന്നു.പതിനാല് കിലോമീറ്റർ പാതവന്നാൽ അടിയന്തിര ചികിത്സാ സഹായമുൾപ്പെടെ വത്സപ്പെട്ടിക്കുടി ക്കാർക്ക് കിട്ടും. നിലവിൽ വാഹന സൗകര്യം പോലുമില്ലാത്ത വനപാതമാത്രമാണ് ആശ്രയമെന്ന് പ്രദേശവാസികൾ പറയുന്നു.
Story Highlights : No vehicle facility; tribal woman carried over 5 km to hospital
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here