Advertisement

വിദേശ യൂണിവേഴ്സിറ്റികളിലെ MBBS പ്രവേശനം ഇനി എളുപ്പത്തിൽ; സ്പോട്ട് അഡ്മിഷൻ സൗകര്യവുമായി 24 Study Abroad

19 hours ago
3 minutes Read

വിദേശത്ത് MBBS പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കായി ട്വന്റിഫോർ ന്യൂസിന്റെ പുതിയ സംരംഭമായ ട്വന്റിഫോർ സ്റ്റഡി എബ്രോഡ് ഒരു വലിയ അവസരം ഒരുക്കുന്നു. മധ്യ ഏഷ്യയിലെ പ്രമുഖ മെഡിക്കൽ സർവകലാശാലകളിലേക്കാണ് സ്പോട്ട് അഡ്മിഷൻ സൗകര്യം ഒരുക്കിയിരിക്കുന്നത്. കസാക്കിസ്ഥാനിലെ പ്രശസ്തമായ അൽ ഫറാബി യൂണിവേഴ്സിറ്റിയുൾപ്പെടെ കസാക്കിസ്ഥാൻ, റഷ്യ, ഉസ്ബെക്കിസ്ഥാൻ എന്നീ രാജ്യങ്ങളിലെ സർക്കാർ മെഡിക്കൽ യൂണിവേഴ്സിറ്റികളിൽ MBBS പഠനം കുറഞ്ഞ ചിലവിൽ പൂർത്തിയാക്കാനുള്ള അവസരമാണ് ട്വന്റിഫോർ സ്റ്റഡി എബ്രോഡ് വിദ്യാർത്ഥികൾക്ക് നൽകുന്നത്.

ഈ യൂണിവേഴ്സിറ്റികൾ നാഷണൽ മെഡിക്കൽ കൗൺസിൽ, WHO, FMGE മാനദണ്ഡങ്ങൾക്ക് അനുസൃതമായ കോഴ്‌സുകളാണ് നൽകുന്നത്. പഠനം പൂർത്തിയാക്കിയ ശേഷം FMGE പരീക്ഷ വിജയിച്ചാൽ ഇന്ത്യയിൽ ഡോക്ടറായി സേവനം ചെയ്യാനുള്ള അവസരവും ഉറപ്പാണ്.

സെപ്റ്റംബർ ഇൻടേക്ക് ലക്ഷ്യമിട്ട് സ്പോട്ട് അഡ്മിഷൻ സൗകര്യം ഒരുക്കിയിട്ടുണ്ട്.
വിദ്യാർത്ഥികൾക്ക് വിദേശ സർവകലാശാലകളുടെ പ്രതിനിധികളുമായി നേരിട്ട് കണ്ട് അഡ്മിഷൻ നേടാനുള്ള അവസരവുമുണ്ട്.

ജൂലൈ 29- തിരുവനന്തപുരം, ഹോട്ടൽ ഹയാത്ത് റീജൻസി, ജൂലൈ-31, കൊച്ചി, ഹോട്ടൽ റാഡിസൺ ബ്ലു, ഓഗസ്റ്റ് 2-കോഴിക്കോട്, ഹോട്ടൽ ഗോകുലം ഗ്രാൻഡ് എന്നിവിടങ്ങളാണ് സ്പോട്ട് അഡ്മിഷൻ നടക്കുന്നത്. രാവിലെ 10.30 മുതൽ വൈകിട്ട് 5 വരെയാണ് പ്രവേശന സമയം.

MBBS അഡ്മിഷനായി കാത്തിരിക്കുന്ന വിദ്യാർത്ഥികൾ ട്വന്റിഫോർ സ്റ്റഡി എബ്രോഡ് ഒരുക്കുന്ന സുവർണാവസരം പരമാവധി പ്രയോജനപ്പെടുത്തുക. വിശദവിവരങ്ങൾക്ക് 9001900156,8000800120 എന്നീ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.

Story Highlights : Spot admission for MBBS in top universities, 24 Study Abroad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top