‘ഒരു ദുരൂഹ സാഹചര്യത്തിൽ’ ഫസ്‌റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

കുഞ്ചാക്കോ ബോബൻ,രതീഷ് പൊതുവാൾ, ലിസ്റ്റിൻ സ്റ്റീഫൻ ചിത്രം’ഒരു ദുരൂഹ സാഹചര്യത്തിൽ’ ഫസ്‌റ്റ് ലുക്ക് പോസ്റ്റർ പുറത്ത്.’ന്നാ താൻ കേസ് കൊട്’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം കുഞ്ചാക്കോ ബോബൻ- രതീഷ് പൊതുവാൾ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് ഗംഭീര പ്രതികരണമാണ് ലഭിക്കുന്നത്.മാജിക് ഫ്രെയിംസും ഉദയപിക്ചേഴ്സും ആദ്യമായി ഒരുമിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. രണ്ട് കാലഘട്ടത്തിലെ വമ്പൻമാരായ പ്രൊഡക്ഷൻ കമ്പനികളുടെ ഒരുമിക്കൽ കൂടിയാണിത്. ലിസ്റ്റിൻ സ്റ്റീഫനൊപ്പം കുഞ്ചാക്കോ ബോബനും ചിത്രത്തിന്റെ നിർമ്മാണത്തിൽ പങ്കാളിയാണ്.
കുഞ്ചക്കോ ബോബനൊപ്പം,ദിലീഷ് പോത്തൻ,സജിൻ ഗോപു, ചിദംബരം,സുധീഷ്,ജാഫർ ഇടുക്കി, രാജേഷ് മാധവ്,ഷാഹി കബീർ,
കുഞ്ഞികൃഷ്ണൻ മാഷ്,ശരണ്യ രാമചന്ദ്രൻ,പൂജ മോഹൻരാജ് എന്നിവർക്കൊപ്പം സംവിധായകൻ രതീഷ് പൊതുവാളിന്റെ ഭാര്യ ദിവ്യ രതീഷ് പൊതുവാളും പ്രധാന വേഷം ചെയ്യുന്നു.
Read Also: നാല് പതിറ്റാണ്ടിൻ്റെ സംഗീത വിസ്മയം; വാനമ്പാടി കെ.എസ്. ചിത്രയ്ക്ക് ഇന്ന് 62-ാം പിറന്നാൾ
ചിത്രത്തിന്റെ കൊ പ്രൊഡ്യുസർ ജസ്റ്റിൻ സ്റ്റീഫൻ. ലൈൻ പ്രൊഡ്യൂസർ സന്തോഷ് കൃഷ്ണൻ.പ്രൊഡക്ഷൻ ഇൻ ചാർജ് അഖിൽ യശോധരൻ.ക്യാമറ അർജുൻ സേതു. എഡിറ്റർ മനോജ് കണ്ണോത്ത്. സംഗീതം ഡോൺ വിൻസന്റ്. ആർട്ട് ഇന്ദുലാൽ കാവീദ് . സൗണ്ട് ഡിസൈൻ ശ്രീജിത്ത് ശ്രീനിവാസൻ. സൗണ്ട് മിക്സിങ് വിപിൻ നായർ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ നവീൻ പി തോമസ്. വയനാട് തിരുനെല്ലി എന്നീ ലൊക്കേഷനുകളിലായാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയത്.
Story Highlights : ‘Oru Durooha Saahacharyathil’ first look poster released
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here