Advertisement

‘മകൾ ആത്മഹത്യ ചെയ്തത് ഭർത്താവിന്റെ പെരുമാറ്റത്തിൽ മനംനൊന്ത്’; ഷിംനയുടെ അച്ഛൻ

3 hours ago
2 minutes Read
shimna

ഭർത്താവിന്റെ മർദനം സഹിക്കാൻ കഴിയാതെയാണ് മകൾ ആത്മഹത്യ ചെയ്തതെന്ന്
കോഴിക്കോട് മാറാട് ഭർതൃവീട്ടിൽ ജീവനൊടുക്കിയ ഷിംനയുടെ പിതാവ് ട്വന്റിഫോറിനോട്. ഷിംന ജോലി ചെയ്ത് കിട്ടുന്ന വരുമാനം കൈക്കലാക്കാൻ ഭർത്താവ് ശ്രമിച്ചു. മകളോട് ചെയ്തത് ക്രൂരതയെന്നും പിതാവ് രാമനാഥൻ ട്വന്റിഫോറിനോട് പറഞ്ഞു.

വെളളിയാഴ്ച രാത്രിയാണ് ഷിംനയെ ഗോതീശ്വരത്തെ ഭർത്താവിന്റെ വീട്ടിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുന്നത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭർത്താവ് പ്രശാന്ത് മദ്യപിച്ചെത്തി പലപ്പോഴും മകളെ ക്രൂരമായി മർദിച്ചിരുന്നെന്നാണ് പിതാവ് രാമനാഥൻ പറയുന്നത്. പ്രശാന്തിന്റെ പെരുമാറ്റത്തിൽ മനംനൊന്താണ് തന്റെ മകൾ ആത്മഹത്യ ചെയ്തത്. തങ്ങൾക്ക് നീതി വേണമെന്ന് ആവർത്തിക്കുകയാണ് രാമനാഥൻ. സംഭവത്തിൽ കുടുംബത്തിന്റെ പരാതിയിൽ മാറാട് പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Story Highlights : Shimna committed suicide at her husband’s house in Kozhikode; father reaction

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top