‘എതിര്‍ക്കുന്നവരെ ക്യാപിറ്റല്‍ പണിഷ്‌മെന്റ് നല്‍കി പുറത്താക്കുന്നു ഏകാധിപതി’; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഒളിയമ്പുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ്

വയനാട്ടിലെ യൂത്ത് കോണ്‍ഗ്രസ് സംഘടനാ പ്രശ്‌നങ്ങളില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഒളിയമ്പുമായി നടപടിയെടുക്കപ്പെട്ട മാനന്തവാടി നിയോജനമണ്ഡലം വൈസ് പ്രസിഡന്റ്. സംഘടനയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട റോബിന്‍ ഇലവുങ്കലാണ് ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയിരിക്കുന്നത്. എതിര്‍ ശബ്ദം ഉയര്‍ത്തുന്നവരെ ക്യാപിറ്റല്‍ പണിഷ്‌മെന്റ് തന്ന് പുറത്താക്കുന്നു ഒരു ഏകാധിപതി എന്നാണ് പോസ്റ്റിലുള്ളത്. ഇതുകൊണ്ടൊന്നും തളരില്ലെന്നും തന്റെ ചിത്രത്തോടൊപ്പമുള്ള പോസ്റ്റില്‍ റോബിന്‍ കുറിച്ചു. (youth congress leader fb post targeting rahul mamkoottathil)
മുണ്ടക്കൈ -ചൂരല്‍മല ഫണ്ട് പിരിവുമായി ബന്ധപ്പെട്ടാണ് വയനാട് യൂത്ത് കോണ്‍ഗ്രസില്‍ തര്‍ക്കമുണ്ടായത്. യൂത്ത് കോണ്‍ഗ്രസ് മാനന്തവാടി നിയോജകമണ്ഡലം കമ്മിറ്റിയുടെ ഔദ്യോഗിക വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ നിന്ന് സന്ദേശങ്ങള്‍ ചോര്‍ന്നതോടെ പ്രശ്‌നം രൂക്ഷമായി. രാഹുല്‍ മാങ്കൂട്ടത്തിലിനെ വിമര്‍ശിച്ചുകൊണ്ടുള്ള റോബിന്‍ ഇലവുങ്കലിന്റെ വാട്ട്‌സ്ആപ്പ് സന്ദേശം ആ ഗ്രൂപ്പില്‍ നിന്ന് ചോര്‍ന്നതിന് പിന്നാലെ റോബിന്‍ സംഘടനയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടു. റോബിന്‍ ഉള്‍പ്പെടെ 16 പേര്‍ക്കെതിരെയാണ് നടപടിയുണ്ടായിരുന്നത്. ഇതുകൊണ്ടൊന്നും തളരില്ലെന്നും അമിത വിധേയത്വം അടിമത്തമാണെന്നും പോസ്റ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.
മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട പിരിച്ച ഫണ്ട് തുക രണ്ടര ലക്ഷം രൂപ 31നകം അടയ്ക്കണമെന്ന് നിയോജകമണ്ഡലം കമ്മിറ്റികള്‍ക്ക് രാഹുല്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.അടയ്ക്കാത്ത കമ്മറ്റികളെ പിരിച്ചുവിടുമെന്നും താക്കീത് നല്‍കിയിരുന്നു. ഇതോടെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ രാഹുലിനെതിരെ രംഗത്തുവരികയായിരുന്നു. അതേസമയം സംഘടനയ്ക്ക് അകത്തെ ചര്‍ച്ചയാണ് ഇതെന്നും ഫണ്ട് ശേഖരണ നടപടി വേഗത്തില്‍ പൂര്‍ത്തീകരിക്കുമെന്നുമാണ് വിഷയത്തില്‍ ജില്ലാ നേതൃത്വം മറുപടി നല്‍കിയത്.
Story Highlights : youth congress leader fb post targeting rahul mamkoottathil
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here