തിരുവനന്തപുരം മെഡിക്കൽ കോളജ് പ്രതിസന്ധി ; ഡോ. ഹാരിസിനെതിരെ നടപടി

തിരുവനന്തപുരം മെഡിക്കൽ കോളജിൽ ശാസ്ത്രക്രിയ ഉപകരണങ്ങൾക്ക് ക്ഷാമം ഉണ്ടെന്ന വെളിപ്പെടുത്തലിൽ ഡോ. ഹാരിസ് ഹസ്സനെതിരെ നടപടി. ഹാരിസിന് കാരണം കാണിൽ നോട്ടീസ്.മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടേതാണ് നടപടി. വിദഗ്ധ സമിതി റിപ്പോർട്ട് നേരത്തെ ആരോഗ്യ വകുപ്പിന് കൈമാറിയിരുന്നു. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ വഴിയാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.
തിരുവനന്തപുരം മെഡിക്കൽ കോളജിലെ യൂറോളജി വിഭാഗത്തിൽ ഉപകാരണക്ഷാമം ഉണ്ടെന്നായിരുന്നു ഹാരിസിന്റെ വെളിപ്പെടുത്തൽ. ഉപകരണങ്ങൾ ഇല്ലാത്തതിനാൽ ശസ്ത്രക്രിയകൾ മുടങ്ങി പോയിട്ടുണ്ടെന്നും ഡോ. ഹാരിസ് ഹസ്സൻ പറഞ്ഞിരുന്നു. എന്നാൽ ഇത് വലിയ വിവാദമാകുകയും ഇതിന് പിന്നാലെ ഒരു നാലംഗ സമിതിയെ ആരോഗ്യവകുപ്പ് നിയമിക്കുകയും ചെയ്തിരുന്നു. ഈ സമിതി നൽകിയ റിപ്പോർട്ടിൽ ഡോ. ഹാരിസിന്റെ ഭാഗത്ത് നിന്നുണ്ടായത് സർവീസ് ചട്ടലംഘനമാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ നടപടി ഉണ്ടായിരിക്കുന്നത്. 1960 ലെ സർക്കാർ സർവീസ് ചട്ടങ്ങൾ ഹാരിസ് ലംഘിച്ചു. കൂടാതെ 56, 60A, 62 എന്നീ വകുപ്പുകൾ ലംഘിച്ചു . ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടതും പരസ്യപ്രസ്താവന നടത്തിയതും ലംഘനമാണ്. ഹാരിസ് ഉന്നയിച്ച എല്ലാ പരാതികളും വസ്തുതയല്ല എന്നും സമിതി കണ്ടെത്തി. എന്നാൽ ഹാരിസിന്റെ ചില പരാതികൾ കാര്യമുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
Story Highlights : Thiruvananthapuram Medical College crisis; Action against Dr. Harris
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here