എട്ടോളം വാഹനങ്ങൾ ഇടിച്ചുതെറിപ്പിച്ചു; മദ്യപിച്ച് വാഹനമോടിച്ച KSU നേതാവിനെതിരെ കോട്ടയം പൊലീസ് കേസെടുത്തു

കോട്ടയത്ത് KSU നേതാവ് മദ്യപിച്ച് വാഹനമോടിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. വാഹനം ഓടിച്ച ജൂബിൻ ജേക്കബിനെതിരെ കേസ് എടുത്തു. കോട്ടയം വെസ്റ്റ് പോലീസ് ആണ് കേസെടുത്തത്. ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെയായിരുന്നു സംഭവം. നിരവധി വാഹനങ്ങളിൽ ഇയാൾ ഓടിച്ച വാഹനം ഇടിച്ചു. കോട്ടയം സിഎംഎസ് കോളജിലെ കെഎസ്‌യു പ്രവർത്തകനായ ജൂബിനാണ് അപകടകരമായ രീതിയിൽ വാഹനം ഓടിച്ചത്.
5 കിലോമീറ്ററിനുള്ളിൽ 8 വാഹനങ്ങൾ ഇടിച്ചുതെറിപ്പിച്ചുവെന്നാണ് പൊലീസ് പറയുന്നത്. കോട്ടയം സി.എം.എസ് കോളേജ് മുതൽ പനമ്പാലം വരെയാണ് അപകടകരമായി ഫോർച്യൂണർ ഓടിച്ചത്. ജൂബിൻ ഓടിച്ച വാഹനം നിരവധി വാഹനങ്ങളിൽ ഇടിച്ചു. വലിയ പ്രതിഷേധമാണ് യുവാവിന് എതിരെ നാട്ടുകാരുടെ ഭാഗത്ത് നിന്നും ഉണ്ടായത്.
രാജീവ് ഗാന്ധി ഫൗണ്ടേഷൻ്റെ കോട്ടയം ജില്ലാ പ്രസിഡൻ്റാണ് ജൂബിൻ. എട്ടോളം വാഹനങ്ങളെയാണ് 5 കിലോമീറ്ററിനിടയിൽ ഇടിപ്പിച്ചത്. ഒടുവിൽ അപകടം സൃഷ്ടിച്ച വാഹനം മരത്തിൽ ഇടിപ്പിച്ചു.ചുങ്കം മുതൽ വാഹനങ്ങളിൽ ഇടിച്ച ശേഷം നിർത്താതെ പോവുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.
നാട്ടുകാരും മറ്റു മറ്റു യാത്രക്കാരും പിന്തുടർന്നെങ്കിലും കാർ നിർത്തിയില്ല.കുടമാളൂരിന് സമീപം റോഡരികിലെ മരത്തിലിടിച്ചാണ് കാർ നിന്നത്. വാഹനത്തിൽനിന്ന് പൊലീസ് മദ്യക്കുപ്പി കണ്ടെടൂത്തു. ലഹരിയിലായിരുന്ന യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു.
Story Highlights : Case registered against ksu leader on drunken drive
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here