‘ചങ്ങായി’ ആഗസ്റ്റ് 1-ന് പ്രദര്‍ശനത്തിനെത്തുന്നു

‘പറവ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയരായ അമല്‍ ഷാ, ഗോവിന്ദ് പൈ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സുധേഷ് കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ചങ്ങായി’. ആഗസ്റ്റ് 1ന് പ്രദര്‍ശനത്തിനെത്തുന്നു. മികച്ച നവാഗത നടിക്കുള്ള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് നേടിയ ശ്രീലക്ഷ്മിയാണ് നായിക.
ഭഗത് മാനുവല്‍, ജാഫര്‍ ഇടുക്കി, സന്തോഷ് കീഴാറ്റൂര്‍, ശിവജി ഗുരുവായൂര്‍, കോട്ടയം പ്രദീപ്, വിനോദ് കോവൂര്‍, വിജയന്‍ കാരന്തൂര്‍, സുശീല്‍ കുമാര്‍, ശ്രീജിത്ത് കൈവേലി, സിദ്ധിഖ് കൊടിയത്തൂര്‍, വിജയന്‍ വി നായര്‍, മഞ്ജു പത്രോസ്, അനു ജോസഫ് എന്നിവരാണ് ‘ചങ്ങായി’യിലെ മറ്റു പ്രധാന അഭിനേതാക്കള്‍.
ഐവ ഫിലിംസിന്റെ ബാനറില്‍ വാണിശ്രീ നിര്‍മ്മിക്കുന്ന ‘ചങ്ങായി’യുടെ ഛായാഗ്രഹണം പ്രശാന്ത് പ്രണവം നിര്‍വ്വഹിക്കുന്നു. ‘തായ് നിലം’ എന്ന തമിഴ് ചിത്രത്തിലൂടെ നിരവധി ദേശീയ അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ വാങ്ങി കൂട്ടിയ ഛായാഗ്രഹകനാണ് പ്രശാന്ത് പ്രണവം.
സൗദിയിലെ മലയാളി എഴുത്തുകാരി ഷഹീറ നസിര്‍ ഗാനരചന നിർവഹിച്ചിരിക്കുന്നു.
സംഗീതം-മോഹൻ സിത്താര, എഡിറ്റര്‍- സനല്‍ അനിരുദ്ധന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- പ്രേംകുമാര്‍ പറമ്പത്ത്, കല- സഹജന്‍ മൗവ്വേരി, മേക്കപ്പ്- ഷനീജ് ശില്‍പം, വസ്ത്രാലങ്കാരം- ബാലന്‍ പുതുക്കുടി, സ്റ്റില്‍സ്- ഷമി മാഹി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ജയേന്ദ്ര വര്‍മ്മ, അസോസിയേറ്റ് ഡയറക്ടര്‍- രാധേഷ് അശോക്, അസിസ്റ്റന്റ് ഡയറക്ടര്‍- അമല്‍ദേവ്, പ്രൊഡക്ഷന്‍ ഡിസൈനര്‍- സുഗുണേഷ് കുറ്റിയില്‍, പോസ്റ്റര്‍ ഡിസൈന്‍- മനോജ് ഡിസൈന്‍, പി.ആര്‍.ഒ.- എ എസ് ദിനേശ്.
Story Highlights :‘Changai’ to release on August 1
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here