വേടൻ പ്രതിയായ ബലാത്സംഗക്കേസ്; അന്വേഷണം ആരംഭിച്ച് തൃക്കാക്കര പൊലീസ്

റാപ്പർ വേടൻ പ്രതിയായ ബലാത്സംഗ കേസിൽ അന്വേഷണം ആരംഭിച്ച് തൃക്കാക്കര പൊലീസ്. തൃക്കാക്കര എസിപിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം. പരാതിക്കാരിയുടെ രഹസ്യ മൊഴിയുടെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കും. കൊച്ചിയിലും കോഴിക്കോടും പരിശോധന നടത്തും. രഹസ്യ മൊഴിയുടെ പകർപ്പ് കൂടി ലഭ്യമായ ശേഷം വേടനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കാനാണ് നീക്കം. യുവതിയുമായുള്ള വേടന്റെ സാമ്പത്തിക ഇടപാടുകൾ പൊലീസ് സ്ഥിരീകരിച്ചു. നിലവിൽ കേസ് അന്വേഷണ ചുമതല ഇൻഫോപാർക്ക് എസ് എച്ച് ഒയ്ക്കാണ്.
അതേസമയം, വേടൻ ഇന്ന് മുൻകൂർ ജാമ്യപേക്ഷ സമർപ്പിക്കുമെന്നാണ് വിവരം. വിവാഹ വാഗ്ദാനം നൽകി 2021 മുതൽ 2023 വരെ 5 തവണ പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. ഇന്‍സ്റ്റഗ്രാമിലൂടെയാണ് വേടനുമായി സൗഹൃദം ആരംഭിച്ചതെന്നും പരിചയത്തിനൊടുവില്‍ കോഴിക്കോട്ടെ ഫ്ളാറ്റില്‍ വെച്ച് വേടന്‍ ബലാത്സംഗം ചെയ്തുവെന്നുമാണ് മൊഴി. 2023 ലാണ് വേടന്‍ തന്നെ ഒഴിവാക്കിയതെന്നും യുവതി പറയുന്നു.
Story Highlights : Rape case in which a vedan is the accused; Thrikkakara police have started investigation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here