Advertisement

കുടുംബത്തിൻ്റെ പിന്തുണയില്ലാത്ത 500 വയോധികർക്ക് ആശ്രയമൊരുക്കാൻ സോനു സൂദ്

1 day ago
2 minutes Read
sonu soodh

കുടുംബത്തിൻ്റെ സംരക്ഷണമില്ലാത്ത 500 മുതിർന്ന വയോധികർക്ക് താമസം, പരിചരണം, ചികിത്സ എന്നിവ ഉറപ്പാക്കി ഒരു വൃദ്ധസദനം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച് നടനും സാമൂഹിക പ്രവർത്തകനുമായ സോനു സൂദ്. തൻ്റെ 52-ാം ജന്മദിനത്തോടനുബന്ധിച്ചാണ് അദ്ദേഹം ഈ പുതിയ പദ്ധതിയെക്കുറിച്ച് വെളിപ്പെടുത്തിയത്.

[Sonu Sood]

വൃദ്ധസദനം വഴി, ആശ്രയമില്ലാത്തവർക്ക് സുരക്ഷിതവും മാന്യവുമായ ഒരന്തരീക്ഷം ഒരുക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. താമസസൗകര്യത്തിനു പുറമെ, വൈദ്യസഹായം, പോഷകസമൃദ്ധമായ ഭക്ഷണം, വൈകാരിക പിന്തുണ എന്നിവയും ഇവിടെ ഉറപ്പാക്കും. കോവിഡ് മഹാമാരിയുടെ സമയത്ത് കുടിയേറ്റ തൊഴിലാളികളെ സഹായിച്ചുകൊണ്ട് ശ്രദ്ധ നേടിയ സോനു സൂദ്, വിദ്യാർത്ഥികൾക്കും രോഗികൾക്കും വേണ്ടിയുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമാണ്.

Read Also: ദി കഞ്ചുറിങ് ; ലാസ്റ്റ് റൈറ്റ്സ് ട്രെയ്‌ലർ റിലീസ് ചെയ്തു

സോനു സൂദിൻ്റെ ഈ പുതിയ സംരംഭത്തെ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു പ്രശംസിച്ചു. എക്സ് പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച പോസ്റ്റിൽ സൂദിൻ്റെ ജീവകാരുണ്യ പ്രവർത്തനങ്ങളെ അഭിനന്ദിച്ചുകൊണ്ട് നായിഡു അദ്ദേഹത്തിന് ജന്മദിനാശംസകളും നേർന്നു.ജന്മദിനം ആരാധകർക്കും പാപ്പരാസികൾക്കുമൊപ്പം കേക്ക് മുറിച്ചാണ് സോനു സൂദ് ആഘോഷിച്ചത്.

Story Highlights : Sonu Sood celebrates his birthday by announcing old age home for 500 seniors citizens

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top