കന്യാസ്ത്രീകളോട് ഛത്തീസ്ഗഢ് സർക്കാർ മാപ്പ് പറയണം; എം എ ബേബി

ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങളാണ് ലംഘിച്ചത്, കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചതിൽ നേരിയ സന്തോഷമുണ്ടെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി. നമ്മുടെ നാട്ടിലെ മാധ്യമങ്ങളുടെ പിൻതുണയും സഹകരണത്തോടും കൂടി മതനിരപേക്ഷ ജനാധിപത്യ മൂല്യങ്ങൾ മുറുക്കെപ്പിടിക്കുന്ന രാഷ്ട്രീയപാർട്ടികളും പ്രസ്ഥാനങ്ങളും വിഷയത്തിൽ വളരെ സജീവമായി ഇടപെടുകയും പോരാടുകയും ചെയ്തതിലായിരുന്നുവെങ്കിൽ കന്യാസ്ത്രീകൾ ഇപ്പോഴും ജയിലിൽ തന്നെ കഴിയുമായിരുന്നുവെന്ന് എം എ ബേബി പറഞ്ഞു. യാതൊരു ന്യായീകരണവും ഇല്ലാത്ത എഫ്‌ഐആർ ആദ്യം റദ്ദാക്കണം. കന്യാസ്ത്രീകളുടെ പേരിൽ ചുമത്തിയ കള്ളക്കേസുകൾ പിൻവലിക്കുകയും വേണം. ഛത്തീസ്ഗഢിലെ ബിജെപി സർക്കാർ ജനങ്ങളോടും തടവിലടച്ച കന്യാസ്ത്രീമാരോടും മാപ്പ് പറയണം. തങ്ങളാണ് കുറ്റം ചെയ്തതെന്ന് അവർ ഏറ്റുപറയണമെന്നും അദ്ദേഹം പറഞ്ഞു.
ട്രെയിനിൽ യാത്ര ചെയ്തുകൊണ്ടിരിക്കുമ്പോൾ ടിക്കറ്റ് എക്സാമിനർ ബജരംഗദളിന്റെ ആളുകളെ അറിയിച്ചതനുസരിച്ച് അവർ ആൾക്കൂട്ട വിചാരണ നേരിട്ടു. അറസ്റ്റ് ചെയ്യപ്പെട്ടു, ജയിലിൽ അടക്കപ്പെട്ടു. ഈ സംഭവത്തിൽ ഭരണഘടന ഉറപ്പ് ചെയ്യുന്ന വിശ്വസിക്കാനും യാത്ര ചെയ്യാനും ജോലി ചെയ്യാനും എല്ലാമുള്ള അവകാശങ്ങളാണ് ബിജെപി സർക്കാർ ഛത്തീസ്ഗഢിൽ ഭരണഘടനാ തത്വങ്ങൾ ലംഘിച്ചുകൊണ്ട് നിരസിച്ചത്.
ഇന്ത്യൻഭരണഘടന വിശ്വാസസ്വാതന്ത്രം ഉറപ്പ് നൽകുന്നുണ്ട്. രാഷ്ട്രീയ പാർട്ടികൾ മാറുന്നത് പോലെ മതം മാറാനും അവകാശമുണ്ട്. CBCI നേതൃത്വത്തിന് അവർ ശരിയാണെന്ന് പറയാൻ സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Story Highlights : MA Baby reaction in malayali nun prison release
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here