എം.കെ. സാനുമാഷിന്റെ വേർപാട് കേരളത്തിന് വലിയ നഷ്ടം; അനുശോചിച്ച് മന്ത്രി വി ശിവൻകുട്ടി

പ്രൊഫ. എം.കെ. സാനുവിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അതിയായ ദുഃഖത്തോടെയാണ് എം.കെ. സാനുവിന്റെ വിയോഗവാർത്ത കേട്ടത്. സാഹിത്യം, വിദ്യാഭ്യാസം, രാഷ്ട്രീയം എന്നീ മേഖലകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹത്തിന്റെ വേർപാട് കേരളത്തിന് വലിയൊരു നഷ്ടമാണെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. പ്രഗത്ഭനായ അധ്യാപകൻ എന്ന നിലയിൽ തലമുറകൾക്ക് വഴികാട്ടിയായ സാനുമാഷ്, വിദ്യാർഥികളുടെ പ്രിയപ്പെട്ടവനായിരുന്നെന്ന് എല്ലാവർക്കും അറിയാം. അദ്ദേഹത്തിന്റെ ക്ലാസുകൾ അറിവിന്റെ ലോകത്തേക്കുള്ള വാതിലുകളായിരുന്നു.
ജീവചരിത്രകാരൻ, പത്രപ്രവർത്തകൻ, സാമൂഹ്യപ്രവർത്തകൻ എന്നീ നിലകളിലെല്ലാം അദ്ദേഹം തിളങ്ങിനിന്നു. ‘ബഷീർ: ഏകാന്ത വീഥിയിലെ അവധൂതൻ’ എന്ന കൃതിക്ക് ലഭിച്ച കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് അദ്ദേഹത്തിന്റെ എഴുത്തിന്റെ ഔന്നത്യം വിളിച്ചോതുന്നു.
സാനുമാഷിന്റെ നിര്യാണം കേരളത്തിന്റെ പൊതുവിദ്യാഭ്യാസ, സാംസ്കാരിക, സാമൂഹ്യ മേഖലകളിൽ സൃഷ്ടിച്ച ശൂന്യത നികത്താൻ കഴിയില്ല. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു. ദുഃഖത്തിൽ പങ്കുചേരുന്നു മന്ത്രി വി ശിവൻകുട്ടി കൂട്ടിച്ചേർത്തു.
Story Highlights : Prof M K sanu passed away
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here