Advertisement

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴ; 7 ജില്ലകളിൽ യെല്ലോ അലർട്ട്

23 hours ago
Google News 1 minute Read
Heavy Rains, flood warnings in Kerala Rivers

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. മധ്യ കേരളത്തിലും മലയോര മേഖലകളിലും മഴകനത്തേക്കും. നാളെ മുതൽ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ,പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ടുള്ളത്.
നാളെ ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട് മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

മാന്നാർ കടലിടുക്ക്, തെക്കൻ തമിഴ്നാടിനും മുകളിലായി അന്തരീക്ഷത്തിന്റെ ഉയർന്ന ലെവലിൽ ( 5.8 km) ചക്രവാതചുഴി നിലനിൽക്കുന്നുണ്ട്. ഇതിന്റെ സഞ്ചാപാതയനുസരിച്ച് ഇനിയുള്ള ദിവസങ്ങളിൽ കേരളത്തിൽ പൊതുവെ മഴയിൽ വർധനവ് പ്രതീക്ഷിക്കാം. മലയോര മേഖലയിലാണ് കൂടുതൽ മഴയ്ക്ക് സാധ്യത. ഇടി മിന്നലിനും കാറ്റിനും സാധ്യതള്ളതിനാൽ ജാഗ്രതാ നിർദേശമുണ്ട്.

Story Highlights : Rainfall in kerala; yellow alert

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here