Advertisement

‘പാർട്ടിയെ നയിക്കാൻ കഴിവുള്ളവർക്കാണ് ചുമതല, പുനഃസംഘടന വേഗത്തിൽ പൂർത്തിയാക്കേണ്ടതുണ്ട്’; രമേശ് ചെന്നിത്തല

17 hours ago
Google News 1 minute Read

പുനഃസംഘടന നടപടികൾ വേഗത്തിൽ പൂർത്തിയാക്കണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പഞ്ചായത്ത്, നിയമസഭാ തിരഞ്ഞെടുപ്പുകൾ അടുത്തെത്തിയിരിക്കുകയാണ്. അതിനാൽ പുനഃസംഘടന അതിവേഗം നടപ്പാക്കേണ്ടതുണ്ടെന്നും എല്ലാ നേതാക്കളുമായി ആലോചിച്ചായിരിക്കും അന്തിമ തീരുമാനം എടുക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

പാർട്ടി പ്രതിപക്ഷത്തിലിരിക്കുമ്പോൾ കുറച്ച് പേർക്ക് പദവികൾ നൽകേണ്ടിവരുന്ന സാഹചര്യം സ്വാഭാവികമാണ്. അതിൽ അതിശയപ്പെടാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പാർട്ടിയെ നയിക്കാൻ കഴിവുള്ളവർക്കാണ് ചുമതലകൾ നൽകുന്നത്. അത് എല്ലാ രാഷ്ട്രീയ പാർട്ടികളിലും പതിവാണ്. ഒറ്റക്കെട്ടായി മുന്നോട്ട് പോകേണ്ട സമയമാണെന്നും ചെന്നിത്തല വ്യക്തമാക്കി.

അതേസമയം, പുനഃസംഘടന ചർച്ചകൾക്കായി കെപിസിസി നേതൃത്വത്തെ ഡൽഹിയിലേക്ക് തിരിച്ചിട്ടുണ്ട്. സംസ്ഥാനത്തെ പ്രമുഖ നേതാക്കളുമായി കെപിസിസി അധ്യക്ഷനും വർ‍ക്കിംഗ് പ്രസിഡന്റുമാരും പുനഃസംഘടനയെ സംബന്ധിച്ച ആശയവിനിമയങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് ഡൽഹിയിൽ ചർച്ചയ്ക്ക് എത്തിയിരിക്കുന്നത്. കെപിസിസി സെക്രട്ടറിമാരുടെ പ്രഖ്യാപനവും ഉടൻ നടത്താനാണ് നീക്കം.

ഡൽഹിയിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും വർ‍ക്കിംഗ് പ്രസിഡന്റുമാരും തമ്മിൽ ഇന്നും നാളെയും കൂടിക്കാഴ്ച നടത്തിയ ശേഷം ഹൈക്കമാണ്ടുമായി ആശയവിനിമയം നടത്തും. ഡിസിസിമാരെ നിലനിര്‍ത്തുന്നതുമായി ബന്ധപ്പെട്ട ആശയവിനിമയവും ചർച്ചയും ഉണ്ടാകുമെന്നാണ് സൂചന.

Story Highlights : Ramesh Chennithala about Congress reorganization

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here