Advertisement

തൃശൂരില്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തിന്റെ സീലിംഗ് അടര്‍ന്നു വീണു; ഒഴിവായത് വന്‍ദുരന്തം

4 hours ago
Google News 1 minute Read
school tcr

തൃശൂര്‍ കോടാലി സര്‍ക്കാര്‍ എല്‍ പി സ്‌കൂളിലെ ഓഡിറ്റോറിയത്തിന്റെ സീലിംഗ് പൂര്‍ണ്ണമായും അടര്‍ന്നു. ഇന്ന് പുലര്‍ച്ചെ ആണ് സംഭവം. പ്രവര്‍ത്തി ദിവസങ്ങളില്‍ നേരത്തെ എത്തുന്ന വിദ്യാര്‍ഥികള്‍ ഓഡിറ്റോറിയത്തിന് അകത്താണ് ഇരിക്കാറുള്ളത്.

മനപ്പൂര്‍വമായിട്ടുള്ള വീഴ്ച ഉണ്ടായിട്ടില്ലെന്ന് കോസ്റ്റ്‌ഫോഡ് പ്രോജക്ട് ഡയറക്ടര്‍ സ്‌കന്ദകുമാര്‍ പറഞ്ഞു. തുടര്‍ച്ചയായിട്ടുള്ള മഴകാരണം ഉണ്ടായിട്ടുള്ള അപാകതയായിട്ടാണ് കരുതുന്നത്. കെട്ടിടത്തിന്റെ ഭാഗങ്ങളാണ് വീണത് – അദ്ദേഹം വ്യക്തമാക്കി.

മൂന്ന് വര്‍ഷം മുന്‍പ് മാത്രം നിര്‍മിച്ച സീലിംഗ് എങ്ങനെ തകര്‍ന്നു വീണു എന്ന ചോദ്യമാണ് ഉയരുന്നത്. സംഭവത്തില്‍ ജില്ലാ ഭരണകൂടമടക്കം റിപ്പോര്‍ട്ട് തേടും.

Story Highlights : Ceiling of school auditorium collapses in Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here