ബൈക്ക് വർക്ക് ഷോപ്പിന്റെ മറവിൽ കഞ്ചാവ് വിൽപ്പന; പച്ചാളത്ത് രണ്ട് കിലോ കഞ്ചാവ് പിടികൂടി

എറണാകുളം പച്ചാളത്ത് ടൂവീലർ വർക്ക്ഷോപ്പിൽ സൂക്ഷിച്ച രണ്ട് കിലോ കഞ്ചാവ് എക്സൈസ് സംഘം പിടികൂടി. കൂവക്കാട് വീട്ടിൽ അരുൺജിത്തിനെ പ്രതി ചേർത്ത് കേസെടുത്തു. ഇയാൾ സംഭവസ്ഥലത്ത് ഇല്ലാത്തതിനാൽ അറസ്റ്റ് നടന്നില്ല. അരുൺജിത്തിനെതിരെ മുൻപ് എംഡി എം എ കേസ് ഉണ്ടായിരുന്നു.
അതേസമയം കേരളത്തിലെ വിമാനത്താവളങ്ങളിൽ കർശനമായ പരിശോധങ്ങൾ നടത്താനും സൂക്ഷമായ നിരീക്ഷണങ്ങൾ നടത്താനും കൊച്ചിയിൽ നിന്നും കസ്റ്റംസ് കമീഷണർ നിർദേശം നൽകിയതിനെ തുടർന്ന് സംസ്ഥാനത്തെ വിമാനത്താവളങ്ങിളിൽ പരിശോധ കർശനമാക്കി.
ഇതിന്റെ ഭാഗമായി നടന്ന പരിശോധനയിൽ ചൊവ്വാഴ്ച രാവിലെ സിംങ്കപ്പൂർ ബാങ്കോങ്ങിൽ നിന്നും എമിറേറ്റസ് എയർവേസിൻ്റെ 522-ാം നമ്പർ വിമാനത്തിൽ എത്തിയ യാത്രക്കരൻ, ഹൈബ്രിഡ് കഞ്ചാവ് 45 ചെറിയ കവറുകളിലാക്കി ലഗേജിനുള്ളിൽ അതീവ സൂക്ഷമായി ഒളിപ്പിച്ചു കടത്താനുള്ള ശ്രമമാണ് നടത്തിയത്. കയ്യോടെ പിടിയകൂടിയ കസ്റ്റംസ് തുടർ നടപടികളിലേക്ക് കടന്നു. പിടികൂടിയ ഹൈബ്രിഡിന് 13 കോടിയിൽ അധികം വില വരും. കേരള പൊലീസും എയർ കസ്റ്റംസും ഇതിൻ്റെ കൂടുതൽ വിവരങ്ങൾ കണ്ടത്താനുള്ള ശ്രമത്തിലാണ്.
Story Highlights : ghanja seized from workshop
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here