പാലിയേക്കര ടോൾ പ്ലാസയിലെ ടോൾ പിരിവ് മരവിപ്പിച്ച് ഹൈക്കോടതി; നടപടി നാലാഴ്ചത്തേക്ക്

ഇടപ്പള്ളി മണ്ണുത്തി ദേശീയപാതയിലെ പാലിയേക്കര ടോൾ പ്ലാസയിലെ ടോൾ പിരിവ് നാലാഴ്ചത്തേക്ക് മരവിപ്പിച്ച് ഹൈക്കോടതി. പാലിയേക്കര ടോൾ റദ്ദ് ചെയ്യണമെന്നാണ് ഹർജിക്കാരുടെ ആവശ്യത്തിലാണ് നടപടി. ഇടപ്പള്ളി മണ്ണുത്തി ദേശീയപാതയിലെ യാത്രാദുരിതവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവേയായിരുന്നു ഹൈക്കോടതി നടപടി. യാത്രാദുരിതം ഉടൻ പരിഹരിക്കുമെന്ന് നാഷണൽ ഹൈവേ അതോറിറ്റി കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു.
രൂക്ഷ വിമർശനം ഹൈക്കോടതിയുടെ ഭാഗത്തുനിന്നുണ്ടായിരുന്നു. നാഷണൽ ഹൈവേ അതോറിറ്റി അവിടെ ഒന്നും ചെയ്യുന്നില്ല എന്ന നിലപാടാണ് ഹൈക്കോടതി പല ഘട്ടങ്ങളിലും സ്വീകരിച്ചത്. ഈ ദുരിതമുള്ള യാത്ര ചെയ്യുന്ന ആളുകൾ എന്തിനാണ് നിങ്ങൾക്ക് ടോൾ തരുന്നതെന്ന് കോടതി ആവർത്തിച്ച് ചോദിച്ചിരുന്നു. സഞ്ചാരയോഗ്യമായ റോഡ് ഉറപ്പാക്കാൻ അതുറപ്പാക്കുന്നതിൽ നാഷണൽ ഹൈവേ അതോറിറ്റിക്ക് വീഴ്ച സംഭവിച്ചിട്ടുണ്ട്. ഈ ഒരു പശ്ചാത്തലത്തിലാണ് നാലാഴ്ചത്തേക്ക് ടോൾ താൽക്കാലികമായി മരവിപ്പിക്കാനുള്ള നിലപാട് ഹൈക്കോടതി സ്വീകരിച്ചിരിക്കുന്നത്. മൂന്ന് ഹർജികളാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന് മുമ്പാകെ മണ്ണുത്തി ദേശീയപാതയുമായി ബന്ധപ്പെട്ട് വന്നത്.
Story Highlights : High Court freezes toll collection at Paliyekkara toll plaza for four weeks
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here