കോട്ടയം മെഡിക്കൽ കോളജ് അപകടം; മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് ധനസഹായം കൈമാറി മന്ത്രി വി എൻ വാസവൻ

കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരിച്ച തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവിന്റെ കുടുംബത്തിന് സർക്കാർ പ്രഖ്യാപിച്ച ധനസഹായം കൈമാറി മന്ത്രി വി എൻ വാസവൻ. 10 ലക്ഷം രൂപയാണ് കൈമാറിയത്. ബിന്ദുവിന്റെ ഭർത്താവ് വിശ്രുതൻ, അമ്മ സീതാലക്ഷ്മി, മകൻ നവനീത് എന്നിവരെ നേരിൽ കണ്ട് മന്ത്രി തുക കൈമാറി.
ജൂലൈ മൂന്നിനാണ് കോട്ടയം മെഡിക്കൽ കോളജിന്റെ വാർഡിലെ പഴയ ശുചിമുറി കെട്ടിടം ഇടിഞ്ഞുവീണ് അപകടമുണ്ടായത്. ന്യൂറോ സർജറി വിഭാഗത്തിൽ ചികിത്സയിലായിരുന്ന മകൾ നവമിക്ക് കൂട്ടിരിക്കാനായി ആശുപത്രിയിൽ എത്തിയപ്പോഴായിരുന്നു. ജെസിബി എത്തിച്ച് നടത്തിയ പരിശോധനയിലാണ് കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ബിന്ദുവിന്റെ മൃതദേഹം കണ്ടെത്തിയത്. 14-ാം വാർഡിന്റെ ഒരു കെട്ടിടമാണ് ഇടിഞ്ഞുവീണത്. അപകടത്തിൽ മറ്റ് രണ്ട് പേർക്ക് കൂടി ചെറിയ പരുക്ക് പറ്റിയിരുന്നു.
Story Highlights : Kottayam Medical College accident; Minister VN Vasavan hands over financial assistance to the family of Bindu who died
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here