ട്രെയിനിന് വേഗം കുറയുമ്പോൾ വാതിലിന് അടുത്തു നിൽക്കുന്നവരെ വടികൊണ്ട് അടിച്ച് മോഷണം; ആലുവയിൽ പ്രായപൂര്‍ത്തിയാവാത്ത ഒരാൾ ഉൾപ്പെടെ 6 പ്രതികൾ അറസ്റ്റിൽ

ആലുവയിൽ ട്രെയിൻ യാത്രക്കാരെ തല്ലി വീഴ്ത്തി മോഷണം. വടികൊണ്ട് അടിച്ച് മൊബൈൽ ഫോണടക്കം തട്ടിപ്പറിയ്ക്കുന്ന ആറംഗ സംഘത്തെ റെയില്‍വെ പൊലീസ് പിടികൂടി. ആലുവ, പെരുമ്പാവൂര്‍, മലപ്പുറം സ്വദേശികളെയാണ് റെയില്‍വെ പൊലീസ് പിടികൂടിയത്.
ആലുവ പാലത്തിന് സമീപം ട്രെയിൻ വേഗം കുറച്ചപ്പോഴാണ് വടികൊണ്ട് തല്ലിയത്. വടി കൊണ്ടുള്ള അടിയേറ്റ് യാത്രക്കാരനും നിലത്തുവീണു. ഐഫോൺ 15 ഉം /പോക്കറ്റിൽ ഉണ്ടായിരുന്ന പണം, ഇയർ ബെഡ്സ് എന്നിവ മോഷ്ടിച്ചു. വടികൊണ്ട് അടിയേറ്റു വീണയാളുടെ കൈയുടെ അസ്ഥിക്ക് പൊട്ടൽ സംഭവിച്ചു.
അറസ്റ്റിലായവരിൽ പ്രായപൂര്‍ത്തിയാവാത്ത ഒരാളും ഉള്‍പ്പെട്ടിട്ടുണ്ട്. റെയിൽവേ സ്റ്റേഷൻ അടുത്ത് ട്രെയിനിന്‍റെ വേഗം കുറയുമ്പോൾ വാതിലിന് അടുത്തു നിൽക്കുന്നവരെ വടികൊണ്ട് അടിക്കലായിരുന്നു ഇവരുടെ ആക്രമണത്തിന്‍റെ രീതി. കഴിഞ്ഞദിവസം അടിയേറ്റ യുവാവ് ട്രെയിനിൽ നിന്ന് താഴെ വീണ് പരുക്കേറ്റിരുന്നു.
ഇയാളുടെ പരാതിയിലാണ് റെയിൽവേ പൊലീസ് അന്വേഷണം തുടങ്ങിയത്. വാതിലിനോട് ചേര്‍ന്നുനിൽക്കുന്നവരെ വടികൊണ്ട് അടിച്ചശേഷം ഇവരുടെ കയ്യിലുള്ള ഫോണടക്കം തട്ടിയെടുക്കുന്നതാണ് സംഘത്തിന്‍റെ രീതി.
Story Highlights : aluva beating train passengers theft
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here