ജി സുധാകരന് എതിരെയുള്ള സൈബർ ആക്രമണം; പാർട്ടി ലോക്കൽ കമ്മിറ്റി അംഗത്തിനെതിരെ കേസ്

മുതിർന്ന സി.പി.ഐ.എം. നേതാവ് ജി. സുധാകരൻ നൽകിയ സൈബർ ആക്രമണ പരാതിയിൽ പാർട്ടി ലോക്കൽ കമ്മിറ്റി അംഗത്തിനെതിരെ കേസ്. ലഹരിക്കെതിരായുള്ള രമേശ് ചെന്നിത്തലയുടെ പ്രൗഡ് കേരള വാക്കത്തോൺ സന്ദേശ യാത്രയെ അഭിനന്ദിച്ചതിന് പിന്നാലെയാണ് ജി സുധാകരനെതിരെ സൈബർ ആക്രമണം ഉണ്ടായത്. അമ്പലപ്പുഴ കിഴക്ക് ലോക്കൽ കമ്മിറ്റി അംഗം യു. മിഥുനെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
[Cyber attack against G Sudhakaran]
രമേശ് ചെന്നിത്തലയുടെ ലഹരി വിരുദ്ധ ക്യാമ്പെയ്നെ അഭിനന്ദിച്ച് ജി. സുധാകരൻ ഇട്ട പോസ്റ്റിന് താഴെ അസഭ്യവർഷം ആയിരുന്നു. ഈ കമന്റുകളുടെ സ്ക്രീൻഷോട്ടുകളടക്കം അമ്പലപ്പുഴ പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി ജി.സുധാകരൻ പരാതി നൽകുകയായിരുന്നു. തനിക്കെതിരെ സംഘടിത ആക്രമണമാണ് നടക്കുന്നതെന്നും, മുഖ്യമന്ത്രി പിണറായി വിജയനും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും ഇതേ പരിപാടിയെ അഭിനന്ദിച്ചിട്ടും തനിക്കെതിരെ മാത്രം സൈബർ ആക്രമണം ഉണ്ടാകുന്നത് എന്തുകൊണ്ടാണെന്നും പരാതിയിൽ ജി. സുധാകരൻ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
Read Also: പൊലീസ് ചമഞ്ഞ് 35 ലക്ഷം രൂപയുടെ തട്ടിപ്പ് ;പ്രതികൾ അറസ്റ്റിൽ
അമ്പലപ്പുഴ ക്ഷേത്രത്തിലെ ഒരു ജീവനക്കാരൻ കൂടിയായ യു. മിഥുനോട് ചോദ്യം ചെയ്യലിനായി ഇന്ന് പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ നിർദ്ദേശിച്ചിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണ്. ഈ വിഷയത്തിൽ പാർട്ടിക്കുള്ളിൽ വലിയ ചർച്ചകൾക്ക് സാധ്യതയുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്.
Story Highlights : Cyber attack against G Sudhakaran; Case filed against party local committee member
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here