‘മകള്‍ അവനെ അത്രയ്ക്ക് സ്‌നേഹിച്ചിരുന്നു, പക്ഷേ റമീസ് മതംമാറ്റത്തിന് നിര്‍ബന്ധിച്ചു, പൂട്ടിയിട്ട് മര്‍ദിച്ചു, പാവം എന്റെ കുട്ടി ഭയന്നുപോയിരിക്കാം’; കോതമംഗലത്തെ പെണ്‍കുട്ടിയുടെ മാതാവ്

കോതമംഗലത്ത് 23കാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഗുരുതര ആരോപണങ്ങളുമായി കുടുംബം. മതം മാറാന്‍ നിര്‍ബന്ധിച്ച് കുട്ടിയെ റമീസ് ഉപദ്രവിച്ചിരുന്നു എന്ന് പെണ്‍കുട്ടിയുടെ മാതാവ് ആരോപിച്ചു. ശാരീരികവും മാനസികവുമായി തന്റെ മകളം റമീസിന്റെ കുടുംബം ഉപദ്രവിച്ചതിനാലാണ് കുട്ടി ആത്മഹത്യ ചെയ്തതെന്നും ബന്ധുക്കള്‍ ആരോപിച്ചു. ആത്മഹത്യാപ്രേരണയ്ക്ക് കേസ് രജിസ്റ്റര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. (kothamangalam young woman’s mother against rameez)
മരിച്ച സോനയുടെ കൂട്ടുകാരി ജോണ്‍സി പറഞ്ഞതിനുശേഷം ആണ് സംഭവങ്ങളുടെ ഗൗരവം വീട്ടുകാര്‍ അറിയുന്നത്. അതുവരെ സോന കാര്യങ്ങളൊന്നും വീട്ടില്‍ പറഞ്ഞിരുന്നില്ല. റമീസുമായുള്ള പ്രശ്‌നങ്ങള്‍ക്ക് ശേഷം മതം മാറി കല്യാണം കഴിക്കാന്‍ തയ്യാറായില്ല എന്ന് സോന അറിയിച്ചിരുന്നു. അവിടെ മുതലാണ് പ്രശ്‌നങ്ങളുടെ തുടക്കം എന്നും കുടുംബം ആരോപിക്കുന്നു. രജിസ്റ്റര്‍ ചെയ്യാന്‍ എല്ലാക്കാര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് പറഞ്ഞ് തന്റെ മകളെ വിളിച്ചുകൊണ്ട് പോകുകയും റമീസിന്റെ മുറിയില്‍ പൂട്ടിയിടുകയുമായിരുന്നു എന്ന് കുട്ടിയുടെ അമ്മ ട്വന്റിഫോറിനോട് പറഞ്ഞു. റമീസിന്റെ ചില സ്വഭാവദൂഷ്യങ്ങളെക്കുറിച്ച് കുട്ടിയ്ക്ക് സൂചന ലഭിച്ചു. അതിനാല്‍ ഈ ആള്‍ക്ക് വേണ്ടി മതംമാറില്ലെന്നും രജിസ്റ്റര്‍ ചെയ്ത ശേഷം മാത്രം മതം മാറാമെന്ന് സോന കടുപ്പിച്ചു. രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ പൊന്നാനിയില്‍ പോകണമെന്ന നിബന്ധനയില്‍ റമീസും കുടുംബവും ഉറച്ചുനിന്നു. ഇതോടെ ഇരുവരും തമ്മില്‍ തര്‍ക്കമായെന്നും അതിനിടെ മകളെ പ്രതി മര്‍ദിച്ചെന്നുമാണ് സോനയുടെ അമ്മ പറയുന്നത്.
പ്രതിയും പെണ്‍കുട്ടിയും തമ്മിലുള്ള വാട്ട്‌സ്ആപ്പ് ചാറ്റില്‍ നിന്ന് ആത്മഹത്യാ പ്രേരണയ്ക്കും ശാരീരിക ഉപദ്രവത്തിനും പൊലീസിന് തെളിവ് ലഭിച്ചു. റമീസിന്റെ വീട്ടുകാരെയും കേസില്‍ പ്രതിചേര്‍ക്കും. താന്‍ ആത്മഹത്യ ചെയ്യുമെന്ന് സോന പറയുമ്പോള്‍ ചെയ്‌തോളാന്‍ പ്രതി മറുപടി നല്‍കുന്നതും ചാറ്റില്‍ നിന്ന് കണ്ടെത്തി. റമീസ് മുന്‍പ് ലഹരി കേസിലെ പ്രതിയാണെന്നും പോലീസ് അറിയിച്ചു. നെടുമ്പാശേരി വിമാനത്താവളത്തിലെ താത്കാലിക ജീവനക്കാരനാണ് റമീസ്. ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നു. കഴിഞ്ഞമാസം സോന വീടുവിട്ടിറങ്ങി റമീസിനൊപ്പം പോയിരുന്നു. പഠനശേഷം വിവാഹം കഴിക്കാന്‍ ഇരുവരും തീരുമാനിച്ചിരുന്നു. എന്നാല്‍ വീട്ടുകാര്‍ ചില കാര്യങ്ങള്‍ മുന്നോട്ടുവെച്ചു. മതം മാറണമെന്നായിരുന്നു റമീസിന്റെ വീട്ടുകാരുടെ ആവശ്യം.
Story Highlights : kothamangalam young woman’s mother against rameez
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here