Advertisement

സഹായം അഭ്യർത്ഥിച്ചിട്ടും ആരും തിരിഞ്ഞുനോക്കിയില്ല, വാഹനാപകടത്തിൽ ഭാര്യ മരിച്ചു, മൃതദേഹം ബൈക്കിൽ കെട്ടിവെച്ച് വീട്ടിലേക്ക് കൊണ്ടുപോയി ഭർത്താവ്

6 hours ago
Google News 2 minutes Read

വാഹനാപകടത്തിൽ മരിച്ച ഭാര്യയുടെ മൃതദേഹം ബൈക്കിൽ കെട്ടിവെച്ച് ഭർത്താവിന് സ്വന്തം വീട്ടിലേക്ക് കൊണ്ടുപോകേണ്ടിവന്നു. ആരും സഹായിക്കാത്തതിനെ തുടർന്നാണ് ബൈക്കിൽ കെട്ടിവെച്ച് മൃതദേഹവുമായി മടങ്ങേണ്ടി വന്നത്.

നാഗ്പൂർ ജബൽപൂർ ഹൈവേയിൽ ഇന്നലെയാണ് സംഭവം. ഉച്ചയ്ക്ക് 12 മണിയോടെ നാഗ്പൂർ-ജബൽപൂർ ദേശീയപാതയിൽ മോർഫറ്റ പ്രദേശത്തിനടുത്താണ് സംഭവം നടന്നത്. ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ ട്രക്ക് ഇടിക്കുകയായിരുന്നു. തത്ക്ഷണം ഭാര്യ മരിച്ചു. ആരും സഹായിക്കാൻ എത്താത്തതോടെ ബൈക്കിൽ കെട്ടിവെച്ച് മൃതദേഹം കൊണ്ടുപോകിയിരുന്നു.

ഗ്യാർസി അമിത് യാദവ് എന്ന സ്ത്രീ സംഭവസ്ഥലത്ത് തന്നെ മരിച്ചു. സഹായത്തിനായി ആവർത്തിച്ചുള്ള അപേക്ഷകൾ അവഗണിക്കപ്പെട്ടതിനെ തുടർന്ന് ഭർത്താവ് അമിത് യാദവ് നിസ്സഹായനായി. മൃതദേഹം കൊണ്ടുപോകാൻ സഹായം ലഭിക്കാത്തതിനെ തുടർന്ന് നിരാശനായ അമിത് ഭാര്യയുടെ മൃതദേഹം തന്റെ ഇരുചക്രവാഹനത്തിൽ കെട്ടി മധ്യപ്രദേശിലെ സ്വന്തം ഗ്രാമത്തിലേക്ക് കൊണ്ടുപോകാൻ തീരുമാനിക്കുകയായിരുന്നു.

ഞായറാഴ്ച അമിതും ഭാര്യയും ലോനാരയിൽ നിന്ന് ദിയോലാപർ വഴി കരൺപൂരിലേക്ക് മോട്ടോർ സൈക്കിളിൽ യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം.

Story Highlights : man carries wifes body in motorcycle after accident in nagpur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here